ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ്

മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി യു.​എ​ൻ ഫ്യൂ​ച്ച​ർ സ​മ്മി​റ്റി​ൽ സം​സാ​രി​ക്കു​ന്നു

‘സാ​മ്പ​ത്തി​ക പു​രോ​ഗ​തി​ക്ക്​ സ​മാ​ധാ​ന​മു​ള്ള ലോ​കം വേ​ണം’

ദോ​ഹ: ലോ​ക​ത്തി​​ന്‍റെ സാ​മ്പ​ത്തി​ക പു​രോ​ഗ​തി​യും സാ​മൂ​ഹി​ക സ​മാ​ധാ​ന​വും സു​സ്ഥി​ര വി​ക​സ​ന​വും ഗു​രു​ത​ര​മാ​യ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്നു​വെ​ന്ന്​ ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി. സാ​യു​ധ സം​ഘ​ർ​ഷ​ങ്ങ​ളും യു​ദ്ധ​ങ്ങ​ളും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും വി​വി​ധ​മേ​ഖ​ല​ക​ളി​ലെ ലോ​ക​ത്തി​ന്‍റെ സു​സ്ഥി​ര വ​ള​ർ​ച്ച​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന​താ​ണ്.

വി​ക​സ്വ​ര, അ​വി​ക​സി​ത രാ​ജ്യ​ങ്ങ​ളു​ടെ മു​ന്നോ​ട്ടു​ള്ള യാ​ത്ര​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന ഈ ​സാ​മൂ​ഹി​ക അ​ന്ത​രീ​ക്ഷം മ​റി​ക​ട​ക്കാ​ൻ ലോ​ക​രാ​ജ്യ​ങ്ങ​ളു​ടെ ഇ​ട​പെ​ട​ൽ അ​നി​വാ​ര്യ​മാ​ണ്​ -ഐ​ക്യ​രാ​ഷ്​​​ട്ര​സ​ഭ 79ാമ​ത്​ ജ​ന​റ​ൽ അ​സം​ബ്ലി​യു​ടെ ഭാ​ഗ​മാ​യി ന്യൂ​യോ​ർ​ക്കി​ൽ ന​ട​ന്ന ‘ഫ്യൂ​ച്ച​ർ സ​മ്മി​റ്റി​ൽ’ പ​​ങ്കെ​ടു​ത്തു​കൊ​ണ്ട്​ ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക, സാ​മൂ​ഹി​ക അ​ഭി​വൃ​ദ്ധി​ക്കാ​യി ഖ​ത്ത​ർ ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളെ​യും ദൗ​ത്യ​ങ്ങ​ളെ​യും എ​ണ്ണി​പ്പ​റ​ഞ്ഞു​കൊ​ണ്ടാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ ആ​ൽ​ഥാ​നി സം​സാ​രി​ച്ച​ത്.

സു​സ്ഥി​ര വി​ക​സ​ന​വും സാ​മ്പ​ത്തി​ക സ​ഹാ​യ​വും, സ​മാ​ധാ​ന​വും സു​ര​ക്ഷ​യും, യു​വാ​ക്ക​ൾ​ക്കും ഭാ​വി​ത​ല​മു​റ​ക്കും ഡി​ജി​റ്റ​ൽ ഭാ​വി, ​ഗ്ലോ​ബ​ൽ ഗ​വേ​ണ​ൻ​സ്, മ​നു​ഷ്യാ​വ​കാ​ശം, ലിം​ഗ​സ​മ​ത്വം, കാ​ലാ​വ​സ്ഥ വെ​ല്ലു​വി​ളി എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ഊ​ന്നി​യാ​യി​രു​ന്നു വി​വി​ധ രാ​ഷ്​​ട്ര നേ​താ​ക്ക​ൾ പ​​ങ്കെ​ടു​ത്ത ‘ഫ്യൂ​ച്ച​ർ സ​മ്മി​റ്റി​ന്​’ യു.​എ​ൻ വേ​ദി​യാ​യ​ത്. സ​മാ​ധാ​ന​വും സ്ഥി​ര​ത​യും നി​ല​നി​ർ​ത്താ​ൻ ക​ഴി​യാ​തെ ഒ​രി​ട​ത്തും വി​ക​സ​നം സാ​ധ്യ​മാ​വി​ല്ലെ​ന്ന്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​ൽ​റ​ഹ്​​മാ​ൻ ആ​ൽ​ഥാ​നി വ്യ​ക്ത​മാ​ക്കി.

‘സം​ഘ​ർ​ഷ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും സ​മാ​ധാ​ന​പ​ര​മാ​യ ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ അ​വ പ​രി​ഹ​രി​ക്കു​ന്ന​തി​നും ഖ​ത്ത​ർ എ​ന്നും മു​ൻ​തൂ​ക്കം ന​ൽ​കു​ന്നു. മ​ധ്യ​സ്ഥ ദൗ​ത്യ​ങ്ങ​ളി​ലൂ​ടെ പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ഖ​ത്ത​റി​ന്‍റെ ഇ​ട​പെ​ട​ലു​ക​ൾ ഫ​ലം ക​ണ്ടി​ട്ടു​ണ്ട്. ഇ​പ്പോ​ഴും വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ മ​ധ്യ​സ്ഥ, സ​മാ​ധാ​ന ശ്ര​മ​ങ്ങ​ൾ ഖ​ത്ത​ർ തു​ട​രു​ന്നു.

ഹ​മാ​സും ഇ​സ്രാ​യേ​ലും ത​മ്മി​ലെ സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കാ​നും ഗ​സ്സ​യി​ലെ യു​ദ്ധം നി​ർ​ത്താ​നും ഈ​ജി​പ്​​ത്, അ​മേ​രി​ക്ക ക​ക്ഷി​ക​ൾ​ക്കൊ​പ്പം ചേ​ർ​ന്ന്​ ഖ​ത്ത​ർ ദൗ​ത്യം തു​ട​രു​ന്നു. വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ൽ ഏ​ർ​പ്പെ​ടാ​നും ത​ട​വു​കാ​രെ​യും ബ​ന്ദി​ക​ളെ​യും വി​ട്ട​യ​ക്കാ​നും ഖ​ത്ത​ർ ആ​വ​ർ​ത്തി​ച്ച്​ ആ​വ​ശ്യ​പ്പെ​ടു​ന്നു.

ആ​ശു​പ​ത്രി​ക​ൾ, ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ക​ർ, സ്​​കൂ​ളു​ക​ൾ, കു​ടി​യി​റ​ക്ക​പ്പെ​ട്ട​വ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ എ​ല്ലാ അ​ന്താ​രാ​ഷ്​​​ട്ര നി​യ​മ​ങ്ങ​ളും ലം​ഘി​ച്ചു​കൊ​ണ്ട്​ തു​ട​രു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹം കൃ​ത്യ​മാ​യി നി​ല​പാ​ട്​ സ്വീ​ക​രി​ക്ക​ണം’ -ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി ഓ​ർ​മി​പ്പി​ച്ചു.

ഖ​ത്ത​ർ ദേ​ശീ​യ വി​ഷ​ൻ 2030ന്‍റെ ഭാ​ഗ​മാ​യി മൂ​ന്നാം ഘ​ട്ട വി​ക​സ​ന സ്​​ട്രാ​റ്റ​ജി​ക്ക്​ അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി​യു​ടെ നാ​യ​ക​ത്വ​ത്തി​നു കീ​ഴി​ൽ ഖ​ത്ത​ർ തു​ട​ക്കം കു​റി​ച്ച​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സാ​​ങ്കേ​തി​ക വി​ദ്യ, ശാ​സ്​​ത്രം, ഇ​ന്നൊ​വേ​ഷ​ൻ, മാ​നു​ഷി​ക വി​ക​സ​നം എ​ന്നി​വ​യെ പ്ര​യോ​ഗ​വ​ത്ക​രി​ച്ച്​ വൈ​ജ്ഞാ​നാ​ധി​ഷ്​​ഠി​ത സ​മ്പ​ദ്​​വ്യ​വ​സ്ഥ വി​ക​സി​പ്പി​ക്കു​ക​യാ​ണ്​ ല​ക്ഷ്യം. അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ലെ ഖ​ത്ത​ർ ന​ട​പ്പാ​ക്കു​ന്ന വി​വി​ധ സ​ഹാ​യ പ​ദ്ധ​തി​ക​ളും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

യു.​എ​ൻ ഏ​ജ​ൻ​സി​ക​ൾ​ക്കാ​യി പ​ത്തു​വ​ർ​ഷ​ത്തേ​ക്ക്​ അ​മീ​ർ പ്ര​ഖ്യാ​പി​ച്ച 500 ദ​ശ​ല​ക്ഷം ഡോ​ള​റി​ന്‍റെ സ​ഹാ​യം ഇ​തി​ൽ ശ്ര​ദ്ധേ​യ​മാ​ണ്. യു.​എ​ൻ ​കാ​ലാ​വ​സ്ഥ സ​മ്മി​റ്റി​ൽ ഭീ​ഷ​ണി നേ​രി​ടു​ന്ന ക​രീ​ബി​യ​ൻ, പ​സ​ഫി​ക്, ആ​ഫ്രി​ക്ക​ൻ മേ​ഖ​ല​ക​ളി​ലെ ദ്വീ​പു​ക​ളു​ടെ പി​ന്തു​ണ​ക്കാ​യി 100 ദ​ശ​ല​ക്ഷം ഡോ​ള​റും നീ​ക്കി​വെ​ച്ചി​രു​ന്നു. ഇ​തോ​ടൊ​പ്പം ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ൽ അ​വി​ക​സി​ത രാ​ജ്യ​ങ്ങ​ളു​ടെ സ​മ്മേ​ള​ന​ത്തി​ന്​ വേ​ദി​യൊ​രു​ക്കു​ക​യും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 60 ദ​ശ​ല​ക്ഷം ഡോ​ള​ർ സ​ഹാ​യം ന​ൽ​കു​ക​യും ചെ​യ്​​തു -പ്ര​ധാ​ന​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ണി​ച്ചു.

Tags:    
News Summary - Economic progress requires a peaceful world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.