പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍ അ​പ്സ്കി​ല്ലി​ങ് പ്രോ​ഗ്രാ​മി​ല്‍

പ​ങ്കെ​ടു​ത്ത​വ​ര്‍ സം​ഘാ​ട​ക​ര്‍ക്കൊ​പ്പം

പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍ ‘അ​പ്സ്കി​ല്ലി​ങ്’ പ്രോ​ഗ്രാം

ദോ​ഹ: പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍ മാ​ന​വ വി​ഭ​വ​ശേ​ഷി വ​കു​പ്പി​ന് കീ​ഴി​ല്‍ തൊ​ഴി​ല്‍ രം​ഗ​ത്തെ അ​ഭി​വൃ​ദ്ധി​ക്കും വ്യ​ക്തി​ത്വ വി​ക​സ​ന​ത്തി​നും വേ​ണ്ടി ന​ട​പ്പാ​ക്കു​ന്ന ‘അ​പ്സ്കി​ല്ലി​ങ്’ പ്രോ​ഗ്രാ​മി​ന്റെ ഭാ​ഗ​മാ​യി എ​ക്സ​ല്‍ വ​ര്‍ക്ക്ഷോ​പ്പ് സം​ഘ​ടി​പ്പി​ച്ചു. ര​ണ്ടാ​ഴ്ച​യാ​യി ന​ട​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ല്‍ എ​ക്സ​ലി​ന്റെ പ്രാ​യോ​ഗി​ക​ത​ക​ളും അ​ടി​സ്ഥാ​ന പാ​ഠ​ങ്ങ​ളും പ​ക​ര്‍ന്നു​ന​ല്‍കി. ക​രി​യ​ര്‍ വി​ദ​ഗ്ധ​രാ​യ മ​ന്‍സൂ​ര്‍ അ​ലി, ഹ​നീ​ഫ് ഹു​ദ​വി എ​ന്നി​വ​ര്‍ ശി​ൽ​പ​ശാ​ല​ക്ക് നേ​തൃ​ത്വം ന​ല്‍കി.

പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് സി. ​സാ​ദി​ഖ​ലി സ​മാ​പ​ന സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​രി​ശീ​ല​ക​ര്‍ക്ക് ഉ​പ​ഹാ​രം കൈ​മാ​റി. പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍ എ​ച്ച്.​ആ​ര്‍.​ഡി വി​ങ് ക​ണ്‍വീ​ന​ര്‍ എ.​സി. മു​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഹ​മ്മ​ദ് ഷാ​ഫി, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ.​ആ​ര്‍. അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍, മു​ഹ​മ്മ​ദ് റാ​ഫി എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. ക്യാ​മ്പ് ക​ണ്‍വീ​ന​ര്‍ റാ​ദി​യ അ​ബ്ദു​റ​സാ​ഖ് സ്വാ​ഗ​ത​വും എ​ച്ച്.​ആ​ര്‍.​ഡി വി​ങ് കോ​ഓ​ഡി​നേ​റ്റ​ര്‍ അ​ഫീ​ഫ ഹു​സ്ന ന​ന്ദി​യും പ​റ​ഞ്ഞു. നി​യാ​സ് കൊ​ല്ലം, ഹാ​രി​സ് കോ​ഴി​ക്കോ​ട്, ഷ​കീ​ബ് അ​ബ്ദു​ൽ ജ​ലീ​ൽ, ശി​ബി​ലി മ​ഞ്ചേ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Expatriate Welfare 'Upskilling' programme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.