പിടികൂടിയ ബോട്ടും മത്സ്യബന്ധന വലകളും
ദോഹ: നിരോധിത ഉപകരണങ്ങളുമായി ഖത്തർ തീരങ്ങളിൽ മത്സ്യബന്ധനം നടത്തിയ ഏഷ്യൻ മത്സ്യത്തൊഴിലാളികൾ പിടിയിൽ. നിരോധിത വലകൾ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയവരെയാണ് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് കീഴിലെ സമുദ്ര സംരക്ഷണ വകുപ്പ് പിടികൂടിയത്.
ഇവരിൽനിന്ന് നിരോധിക്കപ്പെട്ട മത്സ്യബന്ധന ഉപകരണങ്ങൾ കണ്ടെത്തി. ഖത്തറിന്റെ മത്സ്യസമ്പത്തിന്റെ നാശത്തിന് കാരണാകും വിധമുള്ള ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഇവർ മത്സ്യബന്ധനം നടത്തിയതെന്ന് മന്ത്രാലയം അറിയിച്ചു. കടലിൽ നടത്തിയ നിരീക്ഷണത്തിലാണ് മത്സ്യബന്ധന ബോട്ട് ശ്രദ്ധയിൽപെട്ടത്.
പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും ലക്ഷമിടുന്നതാണ് ഖത്തറിലെ സമുദ്ര മത്സ്യബന്ധന നിയമങ്ങൾ. ഇവ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികളാണ് മന്ത്രാലയം സ്വീകരിച്ച് വരുന്നത്. പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ മന്ത്രാലയം സാമൂഹിക മാധ്യമങ്ങൾ വഴി പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.