ദോഹ: രൂപവത്കരിക്കപ്പെട്ട സ്ഥലത്ത് അതേ ഹാളിൽ അതേ പേരിൽ 75ാം വാർഷികം സംഘടിപ്പിക്കാൻ കഴിയുന്ന ഇന്ത്യയിലെ ഏക രാഷ്ട്രീയ പാർട്ടി ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് മാത്രമാണെന്ന് മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു.
കൊണ്ടോട്ടി മണ്ഡലം ഖത്തർ കെ.എം.സി.സി സംഘടിപ്പിച്ച ‘പ്രയാണം’ പരിപാടിയിൽ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ഏഴര പതിറ്റാണ്ട് എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയ ചേരിതിരിവില്ലാതെ ഒരു സമുദായത്തെ ക്രിയാത്മകമായി മുന്നോട്ടുകൊണ്ടുനടന്നു എന്നതാണ് സമൂഹത്തോട് മുസ്ലിം ലീഗ് ചെയ്ത ഏറ്റവും വലിയ സംഭാവന എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖത്തറിലെ കെ.എം.സി.സി സംഘടന പ്രവർത്തനരംഗത്ത് പതിറ്റാണ്ടുകൾ പൂർത്തിയാക്കിയ മലപ്പുറം ജില്ലയിൽനിന്നുള്ള പ്രവർത്തകരെയും വെൽഫെയർ സ്കീം ഭാരവാഹികളായ സിദ്ധീഖ് വാഴക്കാട്, ഖമറുദ്ധീൻ ഒളവട്ടൂർ, ചീക്കോട് പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുല്ല വാവൂർ എന്നിവരെയും ആദരിച്ചു. മണ്ഡലം പ്രസിഡന്റ് അബ്ദുൽ ജലീൽ പള്ളിക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എസ്.എ.എം. ബഷീർ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന നേതാക്കളായ എം.പി. ഷാഫി ഹാജി, കോയ കൊണ്ടോട്ടി, മലപ്പുറം ജില്ല ഭാരവാഹികളായ സവാദ് വെളിയംകോട്, അക്ബർ വെങ്ങശ്ശേരി, കെ. മുഹമ്മദ് ഈസ, റഫീഖ് പള്ളിയാളി തുടങ്ങിയവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി ഷമീർ മണ്ണറോട്ട് സ്വാഗതവും ട്രഷറർ ഖമറുദ്ധീൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.