ദോഹ: ഖത്തർ കേരള ഇസ്ലാഹി സെന്റർ സംഘടിപ്പിക്കുന്ന സ്പോർട്സ് ഫെസ്റ്റിന്റെ ഭാഗമായ ഫുട്ബാൾ മത്സരങ്ങൾ ശനിയാഴ്ച അബൂ ഹമൂർ കാംബ്രിഡ്ജ് സ്കൂൾ ഗ്രൗണ്ടിൽ തുടങ്ങും. വൈകീട്ട് 7:30ന് ആരംഭിക്കുന്ന മത്സരത്തിൽ ജൂനിയർ, സബ്ജൂനിയർ കാറ്റഗറികളിൽ വൈറ്റ് ആർമി, റെഡ് വാരിയേഴ്സ്, ബ്ലൂ ലെജന്റ്സ്, യെല്ലോ സ്ട്രൈക്കേഴ്സ് എന്നീ ടീമുകൾ ഏറ്റുമുട്ടും.മുതിർന്നവരുടെ ഫുട്ബാൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ മത്സരങ്ങൾക്ക് അടുത്ത മാസം തുടങ്ങും. അത്ലറ്റിക് മത്സരങ്ങൾ ഫെബ്രുവരിയിൽ ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ചു സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. ക്രിയേറ്റിവിറ്റി വിങ് കൺവീനർ മുഹമ്മദ് ഫബിൽ, ക്യു.കെ.ഐ.സി സെക്രട്ടറിമാരായ അബ്ദുൽ ഹകീം പിലാത്തറ, വി.കെ. ശഹാൻ വിവിധ വിങ്ങുകളുടെ ചുമതലകൾ വഹിക്കുന്ന മുഹമ്മദ് അൻസീർ, ആഷിക് മങ്കട, അർഷദ് എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.