ദോഹ: ഓൾഡ് ദോഹ പോർട്ടിൽ നങ്കൂരമിട്ട് ഇറ്റാലിയൻ ക്രൂസ് കപ്പലായ കോസ്റ്റ സ്മെറാൾഡ. നവംബറിൽ ആരംഭിച്ച പുതിയ സീസണിന്റെ ഭാഗമായാണ് ലോകത്തെ ഏറ്റവും വലിയ എട്ടാമത്തെ കപ്പലായ കോസ്റ്റ് സ്മെറാൾഡ ദോഹ തീരത്തെത്തിയത്. 6554 യാത്രക്കാരും 1678 ജീവനക്കാരുമായാണ് ഖത്തറിലേക്കുള്ള കന്നിയാത്ര.
ഇത്തവണത്തെ ക്രൂസ് സീസണിൽ ഖത്തറിലെത്തുന്ന നാലാമത്തെ കപ്പലാണ് കോസ്റ്റ സ്മെറാൾഡ. ഏപ്രിൽ വരെ നീളുന്ന സീസണിൽ ഇത്തവണ 90ഓളം കപ്പലുകളാണ് ഖത്തറിലെത്തുന്നത്. ഇവയിൽ 10 കപ്പലുകൾക്ക് കന്നിയാത്രയാണ്. ഏകദേശം 82,000 സഞ്ചാരികളെയും ഇതിലൂടെ ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.