ദോഹ: ഖത്തറിലെ കടലിലും കരയിലുമായി ഇനി അഞ്ചു ദിവസം ഇന്ത്യൻ നാവികസേനയുടെയും ഖത്തർ അമിരി ഫോഴ്സിെൻറയും അഭ്യാസപ്രകടനങ്ങൾ. ആഗസ്റ്റ് 14 വരെ നീണ്ടുനിൽക്കുന്ന സംയുക്ത അഭ്യാസപ്രകടനങ്ങൾക്കായി ഇന്ത്യൻ നാവികസേനയുടെ അഭിമാനമായ മിസൈൽ വിക്ഷേപണ കപ്പൽ ഐ.എൻ.എസ് ത്രികാന്ത് തിങ്കളാഴ്ച ദോഹയിലെത്തി. സാഇർ അൽ ബഹർ (കടലിെൻറ ഇരമ്പൽ) എന്ന പേരിൽ നടത്തുന്ന സംയുക്ത സൈനികാഭ്യാസത്തിെൻറ രണ്ടാം ഭാഗത്തിനായാണ് ഇന്ത്യൻ സേനയും പടക്കപ്പലുമെത്തിയത്.
സെറിമോണിയൽ ബാൻഡിെൻറ അകമ്പടിയോടെ അമിരി നേവി പ്രതിനിധികൾ കപ്പലിനെ സ്വീകരിച്ചു. മൂന്നു ദിവസം കരയിലും രണ്ടു ദിവസം കടലിലുമായാണ് ഇരു നാവിക സേനയുടെയും പ്രകടനങ്ങൾ നടക്കുക. കപ്പൽ സന്ദർശനം, സൈനിക ഉദ്യോഗസ്ഥരും വിദഗ്ധരും പങ്കെടുക്കുന്ന ചർച്ചകൾ, ഔദ്യോഗിക സന്ദർശനങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് തുറമുഖ പരിപാടി. സമുദ്രോപരിതല ആക്രമണം, എയർ ഡയറക്ഷൻ, വ്യോമപ്രതിരോധം, സമുദ്രനിരീക്ഷണം എന്നീ തന്ത്രപരമായ സൈനിക പ്രകടനങ്ങൾ ഉൾപ്പെടുന്നതാണ് കടലിലെ അഭ്യാസങ്ങൾ. ഖത്തര്‍ അമീരി നാവികക്കപ്പലുകള്‍, അമീരി സൈനികവിമാനങ്ങള്‍ തുടങ്ങിയവ ഇതില്‍ പങ്കാളികളാവും.
ക്യാപ്റ്റന്‍ ഹരീഷ് ബഹുഗുണയുടെ നേതൃത്വത്തിലുള്ള ഐ.എന്‍.എസ് ത്രികാന്ത് ഇന്ത്യന്‍ നേവിയുടെ പ്രധാന യുദ്ധക്കപ്പലുകളിലൊന്നാണ്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പടിഞ്ഞാറന്‍ കപ്പല്‍പ്പടയുടെ ഭാഗമാണ് ഈ മിസൈൽ വാഹക കപ്പൽ.
അമിരി നേവൽ ഫോഴ്സിെൻറ മിസൈൽ വേധ സംവിധാനങ്ങളുള്ള ബർസാൻ ക്ലാസ് ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ്, ദംസാ ക്ലാസ് ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ്, റഫാൽ യുദ്ധവിമാനങ്ങൾ എന്നിവ പങ്കാളികളാവും. ഇരുരാജ്യങ്ങൾക്കുമിടയിലെ പ്രതിരോധ മേഖലകളിലെ സഹകരണം ശക്തമാക്കുന്നതിെൻറ ഭാഗമായാണ് സൈനികാഭ്യാസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.