കുവാഖ് ഖത്തർ ഇഫ്താർ സംഗമത്തിൽനിന്ന്
ദോഹ: കണ്ണൂർ ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മയായ കുവാഖ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഹബീബ് റഹ്മാൻ റമദാൻ സന്ദേശവും ലഹരി വിരുദ്ധ സന്ദേശവും നൽകി. കുവാഖ് കുടുംബാംഗങ്ങൾ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
പ്രസിഡന്റ് മുഹമ്മദ് നൗഷാദ് അബുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി റിജിൻ പള്ളിയത്ത് സ്വാഗതവും ജോ.സെക്രട്ടറി സൂരജ് രവീന്ദ്രൻ നന്ദിയും രേഖപ്പെടുത്തി. എച്ച്.ബി. സിങ് ബുള്ളർ, ഹസ്സൻ കുഞ്ഞി, സന്തോഷ് കുമാർ, നൗഫൽ തുടങ്ങിയവരും പങ്കുചേർന്നു.
പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷമ്മാസ്, ട്രഷറർ ആനന്ദജൻ, സഞ്ജയ്. ആർ, ഗോപാലകൃഷ്ണൻ, മനോഹരൻ മയ്യിൽ, അബ്ദു പാപ്പിനിശ്ശേരി, നിയാസ് കോടിയേരി, അമിത്ത് രാമകൃഷ്ണൻ, രതീഷ് മാത്രാടൻ, പ്രതീഷ് എം.വി, ദിനേശൻ പലേരി, സജീവൻ, നബീൽ ബഷീർ, ഹരി പ്രഭാകരൻ, മഹേഷ് അവറോൺ, സുനിൽ, പ്രദീപ് നായർ രജീഷ്, ശ്രീരാജ് എം.പി, സ്നിഗ്ധ ദിനേശ്, രാജേഷ് മുഴപ്പിലങ്ങാട്, രഞ്ജേഷ്, ഷെറിൻ രാജ്, നിധീഷ് നമ്പ്യാർ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.