നോമ്പ് കാലങ്ങളിൽ തയാറാക്കാൻ പറ്റിയ ഹെൽത്തിയും ടേസ്റ്റിയും ആയ ഒരു വിഭവമാണ് ചെമ്മീൻ മസാല ഇഡലി.
ചേരുവകൾ
തയാറാക്കുന്ന വിധം
കൈമ അരി നാല് മണിക്കൂർ വെള്ളത്തിൽ കുതിർത്തി വെക്കാം. ശേഷം കഴുകി വൃത്തിയാക്കിയ ചെമ്മീനിലേക്കു ആവശ്യത്തിന് മുളകുപൊടിയും മഞ്ഞൾപൊടിയും ചേർത്ത് മിക്സ് ആക്കി അതിലേക്ക് ഒരു ടേബ്ൾ സ്പൂൺ വെള്ളം ചേർത്ത് വെള്ളം വറ്റുന്നതു വരെ വേവിക്കുക. ശേഷം മസാല ഉണ്ടാക്കിയെടുക്കാം. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി അതിലേക്കു വേവിച്ചു വെച്ച ചെമ്മീൻ ചേർത്ത് ഫ്രൈ ചെയ്തു മാറ്റിവെക്കുക.
ആ ഫ്രൈ ചെയ്ത ഓയിലിലേക്കു കട്ട് ചെയ്ത് ഉള്ളി ഇട്ട് വയറ്റുക. ഉള്ളി നല്ലപോലെ വയറ്റിയതിലേക്ക് തക്കാളി-ഇഞ്ചി- വെളുത്തുള്ളി-പച്ചമുളകും കൂടെ ചേർത്ത് പേസ്റ്റ് ആക്കിയതും കറിവേപ്പിലയും ചേർത്ത് നന്നായി വയറ്റുക. ശേഷം അതിലേക്കു ആവശ്യത്തിന് മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ ഇളക്കിക്കൊടുക്കുക. അതിലേക്ക് ഫ്രൈ ചെയ്ത ചെമ്മീനെ കഷ്ണങ്ങൾ ആക്കി ചേർത്ത് ആവശ്യത്തിന് മല്ലിയിലയും ചേർത്ത് മിക്സ് ആക്കി മാറ്റിവെക്കുക.
ശേഷം കുതിർത്തുവെച്ച അരിയിലെ വെള്ളം കളഞ്ഞ് അതിലേക്ക് തേങ്ങ, ഉപ്പ്, വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. അധികം ലൂസും തിക്കും അല്ലാത്ത രീതിയിൽ ആണ് ഇഡലി മാവ് വേണ്ടത്.
ഇനി ഇഡലി പാത്രത്തിൽ വെള്ളം വെച്ച് ചൂടാക്കി ഇഡലി തട്ടിൽ എണ്ണ തടവിക്കൊടുക്കുക. ശേഷം ഓരോ തട്ടിലും ഹാഫ് ഭാഗം ബാറ്റർ ഒഴിച്ചു മുകളിലായി ചെമ്മീൻ മസാലയും വെച്ച് കൊടുക്കുക. ശേഷം, ഒരു 15 മിനിറ്റ് സ്റ്റീം ചെയ്തെടുക്കാം. ടേസ്റ്റിയും ഹെൽത്തിയും ആയ ചെമ്മീൻ മസാല ഇഡലി സെർവ് ചെയ്യാൻ തയാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.