ദോഹ: ചെറിയ പ്രായത്തിൽ രണ്ട് ഇംഗ്ലീഷ് പുസ്തകങ്ങൾ രചിച്ച മലയാളി വിദ്യാർഥിനി ലൈബ അബ്ദുൽബാസിതിനെ ഖത്തർ ഇൻകാസ് കോഴിക്കോട് ജില്ല കമ്മിറ്റി അനുമോദിച്ചു. നാദാപുരം പാറക്കടവിലെ കൊയിലോത്ത് തസ്ലീമിെൻറയും മാഹി പെരിങ്ങാടി അബ്ദുൽ ബാസിത്തിെൻറയും മകളായ ലൈബ ഖത്തറിൽ ഒലീവിയ ഇൻറർനാഷനൽ സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്. മൂന്നാമത്തെ പുസ്തക രചനയുടെ പണിപ്പുരയിൽ ആണ് ലൈബ ഇപ്പോൾ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ ജില്ല പ്രസിഡൻറ് അഷ്റഫ് വടകര, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ ബഷീർ നന്മണ്ട, ആരിഫ് പയന്തോങ്ങ്, ജില്ല ഭാരവാഹികളായ സുരേഷ് ബാബു, ബാബു നമ്പിയത്ത്, സിദ്ദീഖ് സി.ടി, ബഷീർ മേപ്പയൂർ, ഹരീഷ്കുമാർ, ടി കെ.ഉസ്മാൻ, സി.എച്ച്. സുബൈർ , ജിതേഷ് നരിപ്പറ്റ, മഹമൂദ് കോയിലോത്ത്, അബ്ദുല്ല പൊന്നങ്കോടൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.