ഭൗമ മണിക്കൂർ ആചരിച്ച് ലുലു

ഭൗമ മണിക്കൂർ ആചരിച്ച് ലുലു

ദോഹ: ഒരു മണിക്കൂർ വിളക്കണച്ച്, ഭൂമിക്കും പരിസ്ഥിതിക്കും വേണ്ടി ലോകത്തോട് ഐക്യപ്പെട്ട് ലുലു ഹൈപ്പർമാർക്കറ്റും.

ആഗോള ഭൗമ മണിക്കൂർ ആചരണത്തിന്റെ ഭാഗമായാണ് ​ശനിയാഴ്ച രാത്രിയിൽ ഒരു മണിക്കൂർ വിളക്കണച്ച് പങ്കുചേർന്നത്. ഡി റിങ് റോഡ് ലുലു ഹൈപ്പർമാർക്കറ്റ് ഉൾപ്പെടെ കേന്ദ്രങ്ങളിൽ പുറത്തെ വിളക്കുകൾ അണച്ച് ഭൂമിയും പരിസ്ഥിതിയും സംരക്ഷിക്കാനുള്ള ആഹ്വാനത്തിന് പിന്തുണ​നൽകി.

ഊർജ്ജ സംരക്ഷണം പ്രോത്സാഹിപ്പിക്കാനും സുസ്ഥിര പ്രവർത്തനങ്ങൾ സംബന്ധിച്ച് സാമൂഹിക ബോധവൽകണവും ലക്ഷ്യമിട്ടാണ് ലുലു ഹൈപ്പർമാർക്കറ്റും ഭൗമമണിക്കൂർ ദിനാചരണത്തിന്റെ ഭാഗമായത്. ആഗോള താപനത്തിൽ നിന്നും ഭൂമിയെ രക്ഷിക്കുകയെന്ന സന്ദേശവുമായാണ് മാർച്ച് 22ന് രാത്രിയിൽ ഭൗമമണിക്കൂർ ആചരിച്ചത്.

Tags:    
News Summary - lulu celebrate Earth hour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.