കടല്‍ക്കൊള്ള ആരോപിച്ച് ടോഗോയില്‍ തടവിലിട്ട അഞ്ച് മലയാളികളെ മോചിപ്പിച്ചു

ദോഹ: ആഫ്രിക്കന്‍ രാജ്യമായ ടോഗോയില്‍  കടല്‍ക്കൊള്ളക്കാരെന്ന് ആരോപിച്ച് തടവിന് ശിക്ഷിക്കപ്പെട്ട നിരപരാധികളായ അഞ്ച് മലയാളികള്‍ മോചിതരായി. കൊച്ചി സ്വദേശികളായ ഗോഡ്വിന്‍ ആന്‍റണി, തരുണ്‍ ബാബു, നിധിന്‍ ബാബു, ഷാജി അബ്ദുല്ലക്കുട്ടി, നവീന്‍ഗോപി എന്നിവരാണ് മോചിപ്പിക്കപ്പെട്ടത്. ഇവര്‍ 2013 ജൂണ്‍ 18നാണ് ടോഗോയില്‍ എത്തിയത്. മലയാളിയായ അരുണ്‍ ആയിരുന്നു കപ്പലിന്‍െറ അറ്റകുറ്റപ്പണി എന്ന തസ്തികയിലേക്ക് ഇവരെ കൊണ്ടുവന്നത്. എന്നാല്‍, 2013  ജൂലൈ 18ന് അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു.  തുടര്‍ന്ന് 2015ല്‍ കോടതി കുറ്റക്കാരെന്ന് വിധിച്ച് ഇവരെ നാലുവര്‍ഷം തടവിന് ശിക്ഷിച്ചു.  


കേരള സര്‍ക്കാറിന്‍െറ പ്രതിനിധിയായി ഖത്തറിലെ പ്രമുഖ അഭിഭാഷകന്‍ നിസാര്‍ കേച്ചേരി ആയിരുന്നു അപ്പീല്‍ കോടതിയില്‍ ഇവരുടെ കേസ് കൈകാര്യം ചെയ്തിരുന്നത്. ഇതാദ്യമായാണ് ആഫ്രിക്കന്‍ രാജ്യം ഒരു മലയാളി അഭിഭാഷകനെ കോടതിയില്‍ വാദിക്കാന്‍ അനുവദിക്കുന്നത്. 
 ശിക്ഷാകാലാവധി രണ്ടു വര്‍ഷം കൂടി ശേഷിക്കുമ്പോഴാണ് മോചനവാര്‍ത്ത കഴിഞ്ഞദിവസം ടോഗോ കോടതിയില്‍നിന്ന് പുറത്തുവന്നിരിക്കുന്നത്. മോചിപ്പിക്കപ്പെട്ട മലയാളികള്‍ രണ്ടു ദിവസത്തിനുള്ളില്‍ നാട്ടിലത്തെുമെന്ന് അഡ്വ.നിസാര്‍ കേച്ചേരി ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.  
 

Tags:    
News Summary - malayalis free from togo jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.