പരീക്ഷപ്പേടിക്ക്​ കുട്ടികൾക്ക്​ മരുന്ന്​; അന്വേഷണവുമായി മന്ത്രാലയം

ദോ​ഹ: അ​നു​വാ​ദ​മി​ല്ലാ​തെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഗു​ളി​ക ന​ൽ​കി​യെ​ന്ന പ​രാ​തി​യി​ൽ സ്വ​കാ​ര്യ സ്​​കൂ​ളി​നെ​തി​രെ ഖ​ത്ത​ർ വി​ദ്യാ​ഭ്യാ​സ-​ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​നു​വാ​ദ​മി​ല്ലാ​തെ അ​ധ്യാ​പി​ക കു​ട്ടി​ക​ൾ​ക്ക്​ ഗു​ളി​ക ന​ൽ​കി​യെ​ന്ന ര​ക്ഷി​താ​വി​‍െൻറ പ​രാ​തി​യി​ലാ​ണ്​ അ​ന്വേ​ഷ​ണം. ഒ​രു വി​ദ്യാ​ർ​ഥി​യു​ടെ അ​മ്മ​യാ​ണ് പ​രാ​തി ന​ല്‍കി​യ​ത്.

പ​രാ​തി ല​ഭി​ച്ച​യു​ട​ന്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി മ​ന്ത്രാ​ല​യം സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ അ​റി​യി​ച്ചു. പ​രീ​ക്ഷ​പ്പേ​ടി ഒ​ഴി​വാ​ക്കാ​ൻ ഗു​ണം​ചെ​യ്യും എ​ന്നു​പ​റ​ഞ്ഞാ​ണ്​ അ​ധ്യാ​പി​ക സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക്​ മ​രു​ന്ന്​ വി​ത​ര​ണം ചെ​യ്​​ത​ത്. മ​യ​ക്കു​ഗു​ളി​ക​യാ​യി​രു​ന്നു ഇ​തെ​ന്നാ​ണ്​ ആ​രോ​പ​ണം.

വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തെ​യും അ​റ​ബ്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​യും ടാ​ഗ്​ ചെ​യ്​​തു​കൊ​ണ്ടാ​യി​രു​ന്നു മാ​താ​വി​‍െൻറ ട്വീ​റ്റ്. ഓ​ൺ​ലൈ​നി​ലെ പ​രാ​തി ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നു പി​ന്നാ​ലെ മ​ന്ത്രാ​ല​യം അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. ര​ക്ഷി​താ​വ്​ മ​ന്ത്രാ​ല​യ​ത്തി​ൽ നേ​രി​ട്ടും പ​രാ​തി ന​ൽ​കി​യ​താ​യി അ​റ​ബ്​ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. 

Tags:    
News Summary - Medicine for children for fear of exams; Ministry with Inquiry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.