ദോഹ: ശൈത്യകാല അവധിയോടനുബന്ധിച്ച് വിദ്യാർഥികൾക്കായി നടുമുറ്റം ഖത്തർ വിന്റർസ്പ്ലാഷ് എന്ന തലക്കെട്ടിൽ ശൈത്യകാല ക്യാമ്പ് സംഘടിപ്പിച്ചു.
നുഐജയിലെ കാംബ്രിഡ്ജ് ഇന്റർനാഷനൽ ഗേൾസ് സ്കൂളിൽ വെച്ച് നടന്ന ക്യാമ്പിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നൂറോളം വിദ്യാർഥികൾ പങ്കെടുത്തു.
ഡോ. അബ്ദുസ്സലാം വിലങ്ങിൽ, സാദിഖ് റഹ്മാൻ, ജോളി തോമസ്, ആബിദ എൻ. അബ്ദുല്ല, റോഷ്ന അബ്ദുൽ ജലീൽ, തെരേസ തോമസ്, ഫാത്വിമ ശബ്നം എന്നിവർ സെഷനുകൾ നയിച്ചു.
ജൂനിയർ കുട്ടികൾക്കായി ഖമറുന്നീസയും വാഹിദ നസീറും ചേർന്ന് ആർട് ആൻഡ് ക്രാഫ്റ്റ് സെഷനും ആൺകുട്ടികൾക്കായി ബ്ലാസ്റ്റേഴ്സ് അക്കാദമി പ്രതിനിധികൾ ഫുട്ബാളിന്റെ പ്രാഥമിക പാഠങ്ങളും നൽകി.
നടുമുറ്റം പ്രസിഡന്റ് സന നസീം, വൈസ് പ്രസിഡന്റുമാരായ റുബീന മുഹമ്മദ് കുഞ്ഞി, നജ്ല നജീബ്, കൺവീനർമാരായ സുമയ്യ തസീൻ, ഹുദ എസ്.കെ, കേന്ദ്ര എക്സിക്യൂട്ടിവ് കമ്മിറ്റിയംഗവും പ്രോഗ്രാം ഹെഡുമായ അഹ്സന കരിയാടൻ, സജ്ന സാക്കി, രമ്യ കൃഷ്ണ, അജീന അസീം, ജമീല മമ്മു, ഹുമൈറ വാഹിദ്, ഹനാൻ, വിവിധ ഏരിയ എക്സിക്യൂട്ടിവുകളും പ്രവർത്തകരും നേതൃത്വം കൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.