ഗ്രാ​ൻ​ഡ് ഫ്ര​ഷ് ഡേ​റ്റ്സ് ഫെ​സ്റ്റി​വ​ൽ’ ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ അ​ഷ​റ​ഫ് ചി​റ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഗ്രാ​ൻ​ഡ് മാ​ളി​ൽ ഈ​ത്ത​പ്പ​ഴ ഫെ​സ്റ്റി​വ​ലി​ന് തു​ട​ക്കം

ദോ​ഹ: മ​ധു​ര​മൂ​റു​ന്ന ഈ​ത്ത​പ്പ​ഴ​ങ്ങ​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​ര​വു​മാ​യി ഗ്രാ​ൻ​ഡ്മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ ‘ഗ്രാ​ൻ​ഡ് ഫ്ര​ഷ് ഡേ​റ്റ്സ് ഫെ​സ്റ്റി​വ​ൽ’ ആ​രം​ഭി​ച്ചു. ഖ​ത്ത​റി​ലെ ഫാ​മു​ക​ളി​ൽ കൃ​ഷിചെ​യ്‌​ത്‌ വി​ള​വെ​ടു​ത്ത ഏ​റ്റ​വും മി​ക​ച്ച ഗു​ണ​മേ​ന്മ​യു​ള്ള ഈ​ത്ത​പ്പ​ഴ​ങ്ങ​ളു​മാ​യാ​ണ് വി​പ​ണ​ന മേ​ള ആ​രം​ഭി​ച്ച​ത്.

ഏ​റെ പ്രി​യ​ങ്ക​ര​മാ​യ ഇ​ന​ങ്ങ​ളാ​യ ഖ​ലാ​സ്, ബ​ർ​ഹി, ശി​ഷി, ത​മാ​ർ, ഹ​ലാ​ലി, ഖു​ദ്രി, ഖെ​നൈ​സി തു​ട​ങ്ങി ഫ്ര​ഷ് ഈ​ത്ത​പ്പ​ഴ​ങ്ങ​ൾ ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​ജ്‍വ, മ​ബ്റും, സ​ഗാ​യ്, മി​ദ്ജൂ​ൾ, സ​ഫാ​വി, ഡ്രൈ ​ഡേ​റ്റ്സ് തു​ട​ങ്ങി​യ​വ​യും ല​ഭ്യ​മാ​ണ്.

എ​ണ്ണ​മ​റ്റ ഈ​ത്ത​പ്പ​ഴ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കു​പു​റ​മെ കേ​ക്ക്, പു​ഡ്ഡി​ങ്, ബ്ര​ഡ്, പാ​യ​സം, ല​ഡു, അ​ച്ചാ​ർ, ജ്യൂ​സ്, ഡേ​റ്റ്സ് റോ​ൾ, പ​ഫ്സ്, പു​ലാ​വ് എ​ന്നി​വ​യു​ൾ​പ്പെ​ടെ ഈ​ത്ത​പ്പ​ഴ​ത്തി​ൽ നി​ന്നു​ള്ള അ​നു​ബ​ന്ധ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ നി​ര​യും ‘ഗ്രാ​ൻ​ഡ്മാ​ൾ ഡേ​റ്റ്സ് ഫെ​സ്റ്റി​​ന്റെ ഭാ​ഗ​മാ​യി ല​ഭ്യ​മാ​ണ്. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ല്ല ഇ​നം ഫ്ര​ഷ് ഈ​ത്ത​പ്പ​ഴ​ങ്ങ​ൾ മി​ത​മാ​യ വി​ല​യി​ൽ വാ​ങ്ങാ​നു​ള്ള അ​വ​സ​ര​ങ്ങ​ളാ​ണ് ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ അ​ഷ​റ​ഫ് ചി​റ​ക്ക​ൽ അ​റി​യി​ച്ചു. മേ​ള ബു​ധ​ൻ വ​രെ തു​ട​രും.

Tags:    
News Summary - Palm Festival begins at Grand Mall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.