ദോഹ: ഒളിമ്പിക്സിൽ ഖത്തറിന്റെ മെഡൽ പ്രതീക്ഷയുമായി ബീച്ച് വോളി ടീം തിങ്കളാഴ്ച പ്രീക്വാർട്ടർ അങ്കത്തിനിറങ്ങുന്നു. പൂൾ ‘എ’യിൽ മൂന്നിൽ മൂന്ന് കളിയും ജയിച്ച് ഒന്നാം സ്ഥാനക്കാരായ ഷെരിഫ് യൂനുസ്-അഹമ്മദ് തിജാൻ സഖ്യം പ്രീക്വാർട്ടറിൽ ചിലിയൻ കൂട്ടിനെ നേരിടും. എസ്തബൻ ഗ്രിമൽത്-മാർകോ ഗ്രിമൽത് സഖ്യമാണ് എതിരാളികൾ. ക്വാർട്ടർ ഫൈനലിൽ കടക്കുന്നതോടെ മെഡലിലേക്കുള്ള ദൂരം ഒരു ജയം അകലത്തിലെത്തും.
ഗ്രൂപ് റൗണ്ടിൽ ലോക ഒന്നാം നമ്പർ സഖ്യം ഉൾപ്പെടെയുള്ള ടീമുകൾക്കെതിരായിരുന്നു ഖത്തറിന്റെ ഷെരീഫ്-അഹമ്മദ് സഖ്യങ്ങളുടെ വിജയങ്ങൾ. ഇറ്റലി, സ്വീഡൻ, ആസ്ട്രേലിയ ടീമുകൾക്കെതിരെ നേടിയ മിന്നും ജയങ്ങൾ ഖത്തറിന് നോക്കൗട്ടിൽ ആത്മവിശ്വാസം ഇരട്ടിയാക്കും. ഗ്രൂപ് ‘ബി’യിൽ നിന്നും മൂന്നാം സ്ഥാനക്കാരായാണ് ചിലി പ്രീക്വാർട്ടറിലേക്ക് മുന്നേറിയത്. മൂന്ന് കളിയിൽ ഒരു ജയം മാത്രമായിരുന്നു അവരുടെ സമ്പാദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.