ദോഹ: കുട്ടികൾക്കിടയിലെ ഗതാഗത ബോധവത്കരണം ലക്ഷ് യമാക്കിയും പൊതുജനങ്ങൾക്കിടയിൽ മികച്ച ഗതാഗത സംസ് കാരം വളർത്തുന്നതിെൻറ ഭാഗമായും ആഭ്യന്തര മന്ത്രാലയ ം തയാറാക്കിയ ‘പൊലീസ്മാൻ മൈ ഫ്രണ്ട്’ വെബ്സൈറ്റ് പ്രവർത്ത നമാരംഭിച്ചു.ഗതാഗത ബോധവത്കരണത്തിനുള്ള മാർഗ ങ്ങളും വിവരങ്ങളുമാണ് ‘പൊലീസ്മാൻ മൈ ഫ്രണ്ട്’ നൽകുന്നത്. കുട്ടികൾക്കും പൊലീസുകാർക്കുമിടയിലുള്ള അകലം കുറക്കാൻ ഇത് സഹായകമാകും. പൂർണമായും ബാല്യ സൗഹൃദ വെബ്സൈറ്റാണിതെന്നും മന്ത്രാലയത്തിലെ ഗതാഗത ബോധവത്കരണ വിഭാഗം ഡയറക്ടർ കേണൽ മുഹമ്മദ് റാദി അൽ ഹാജിരി പറഞ്ഞു.കുട്ടികൾക്കിടയിൽ ഗതാഗത ബോധവത്കരണം ശക്തിപ്പെടുത്തുകയും പ്രചരിപ്പിക്കുകയുമാണ് പ്രധാന ലക്ഷ്യം.
കുട്ടികൾക്കും കുടുംബങ്ങൾക്കുമിടയിൽ ഗതാഗത ബോധവത്കരണ സന്ദേശങ്ങൾ ഇതുവഴി നൽകും. കുട്ടികളെ ഗതാഗത സുരക്ഷ സംബന്ധിച്ച് നേരത്തേതന്നെ സജ്ജമാക്കുകയാണ്. ഗതാഗത സുരക്ഷയും ബോധവത്കരണവും ആഭ്യന്തരമന്ത്രാലയത്തിെൻറ മാത്രം ചുമതലയല്ല. സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളുടെയും പങ്കാളിത്ത ഉത്തരവാദിത്തമാണെന്നും കേണൽ അൽ ഹാജിരി ചൂണ്ടിക്കാട്ടി.
ഗതാഗത മേഖലയിലടക്കം സുരക്ഷ സംബന്ധിച്ച ബോധവത്കരണത്തിന് ഏറ്റവും നൂതനമായ മാർഗങ്ങളും സാങ്കേതികവിദ്യകളും ഉപയോഗിക്കുന്നതിൽ ആഭ്യന്തരമന്ത്രാലയം സജ്ജമാണ്. ഭാവിതലമുറയായ കുട്ടികൾക്കിടയിൽ ഗതാഗത ബോധവത്കരണത്തിനായി ‘പൊലീസ്മാൻ മൈ ഫ്രണ്ട്’ വെബ്സൈറ്റ് ലോഞ്ചിങ് ഇതിെൻറ ഭാഗമാണെന്നും മന്ത്രാലയത്തിലെ പി.ആർ വകുപ്പ് അസി. ഡയറക്ടർ മേജർ മുബാറക് സാലിം അൽ ബുഐനൈൻ പറഞ്ഞു.
ഇലക്േട്രാണിക് ജാലകത്തിലൂടെ വെബ്സൈറ്റിൽ നിരവധി ബോധവത്കരണ പരിപാടികളാണ് കുട്ടികൾക്കായി തയാറാക്കിയിരിക്കുന്നത്. കളികളിലൂടെയും മറ്റു സെഷനുകളിലൂടെയും അവർക്കിടയിലെ ബോധവത്കരണം ശക്തിപ്പെടുത്താൻ ഇത് സഹായകമാകും. പി.ആർ വകുപ്പ് ഗവേഷണ വിഭാഗം മേധാവി ശൈഖ അൽ അനൂദ് ബിൻത് ഫൈസൽ ആൽ ഥാനി കൂടുതൽ കാര്യങ്ങൾ വിശദീകരിച്ചു.
വിവിധ തരത്തിലുള്ള അപകടങ്ങളെ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ വെബ്സൈറ്റ് നൽകുന്നുണ്ട്. പബ്ലിക് റിലേഷൻസ് വകുപ്പിെൻറ ‘പൊലീസ്മാൻ മൈ ഫ്രണ്ട്’ എന്ന മാഗസിനും വെബ്സൈറ്റിലുൾപ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തരമന്ത്രാലയത്തിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെയും അൽ മനാർ ഇൻറർനാഷനൽ സ്കൂളിൽ നിന്നുള്ള തെരഞ്ഞെടുത്ത വിദ്യാർഥികളുടെയും സാന്നിധ്യത്തിൽ മദീന ഖലീഫയിലെ പൊതുഗതാഗത ഡയറക്ടറേറ്റിലെ ട്രാഫിക് വില്ലേജിലാണ് ‘പൊലീസ്മാൻ മൈ ഫ്രണ്ട്’ വെബ്സൈറ്റ് ലോഞ്ചിങ് നടന്നത്. കുട്ടികളുടെ ഗതാഗത സുരക്ഷ സംബന്ധിച്ച പഠന ക്ലാസും സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.