ഇന്ത്യൻ അംബാസഡർ ഡോ. ദീപക്​ മിത്തൽ ഇന്ത്യൻ കൾച്ചറൽ സെൻറർ മാനേജിങ്​ കമ്മിറ്റി അംഗങ്ങൾക്കൊപ്പം

ഖത്തർ: ഇന്ത്യൻ അംബാസഡർ ഐ.സി.സി മാനേജിങ്​ കമ്മിറ്റി അംഗങ്ങളുമായി കൂടിക്കാഴ്​ച നടത്തി

ദോഹ: ഇന്ത്യൻ അംബാസഡർ ഡോ. ദീപക്​ മിത്തൽ ഇന്ത്യൻ കൾച്ചറൽ സെൻറർ (ഐ.സി.സി) മാനേജിങ്​ കമ്മിറ്റി അംഗങ്ങളുമായി കൂടിക്കാഴ്​ച നടത്തി. സ്​ഥാനമേറ്റ ശേഷമുള്ള ആദ്യകൂടിക്കാഴ്​ചയാണ്​ ഐ.സി.സി പാട്രൺ കൂടിയായ അംബാസഡറുടേത്​. ഐ.സി.സിയുടെ എംബസിയിൽ നിന്നുള്ള പുതിയ കോഒാർഡിനേറ്റിങ്​ ഓഫിസറായ ഫസ്​റ്റ്​ സെക്രട്ടറി സേവിയർ ധൻരാജ്​, ഫസ്​റ്റ്​ സെക്രട്ടറി ഹേമന്ദ്​കുമാർ ദ്വിവേദി എന്നിവരും അംബാസഡർക്കൊപ്പമുണ്ടായിരുന്നു.

ഐ.സി.സി പ്രസിഡൻറ്​ എ.പി. മണികണ്​ഠൻ, വൈസ്​പ്രസിഡൻറ്​ വിനോദ്​ വി. നായർ, ജനറൽ സെക്രട്ടറി സീനു പിള്ളൈ, ജോയിൻറ്​ സെക്രട്ടറി അഞ്​ജൻ ഗാംഗുലി, രാജേഷ്​ സിങ്​, അഡ്വ.ജാഫർ ഖാൻ, നയനവാഗ്​, നിർമല ഷൺമുഖപാണ്ഡ്യൻ, രാമചന്ദ്രഷെട്ടി, ഭൂമേശ്വർ പടാല, പറമ്പത്ത്​ കണ്ടി മുഹ്​സിൻ എന്നിവർ പ​ങ്കെടുത്തു.

ഐ.സി.സിയു​െട സ്​ഥാപകകാലഘട്ടം മുതലുള്ള പ്രവർത്തനങ്ങളും ഖത്തറിലെ ഇന്ത്യക്കാർക്കിടയിൽ നടത്തുന്ന സേവനങ്ങളും മണികണ്​ഠൻ അംബാസഡർക്ക്​ വിശദീകരിച്ചുനൽകി. എംബസിയിൽ നിന്നുള്ള എല്ലാവിധ പിന്തുണ അംബാസഡറും അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.