ദോഹ: പരസ്പരസ്നേഹവും ആത്മബന്ധവും കുടുംബജീവിതത്തിൻെറ അടിസ്ഥാനമാകണമെന്ന് ഫാമിലി കൗൺസലറും കോഴിക്കോട് ഫാറൂഖ് കോളജ് അസി. പ്രഫസറുമായ ഡോ. ജൗഹർ മുനവ്വർ.ഖത്തർ കേരള ഇസ് ലാഹി സെൻറർ ഫാമിലി വിങ് നടത്തിയ 'അടച്ചിടൽ കാലത്തെ അടുപ്പമുള്ള ബന്ധങ്ങൾ' എന്ന കുടുംബ സംഗമത്തിൽ വിഷയമവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. പരസ്പര വിശ്വാസ്യതയാണ് കുടുംബ ബന്ധത്തിന് കെട്ടുറപ്പ് നൽകുന്നത്. കുടുംബ ബന്ധങ്ങൾ ഊഷ്മളമാക്കാൻ ബോധപൂർവമായ ശ്രമങ്ങൾ അനിവാര്യമാണ്. സ്നേഹവും കരുതലും നിറഞ്ഞ കുടുംബാന്തരീക്ഷം സൃഷ്ടിക്കാൻ സാധ്യമാകണമെന്നും അദ്ദേഹം പറഞ്ഞു.
സെൻറർ ജനറൽ സെക്രട്ടറി സലാഹുദ്ദീൻ സ്വലാഹി ഉദ്ഘാടനം ചെയ്തു.ഉസ്മാൻ വിളയൂർ അധ്യക്ഷത വഹിച്ചു.ചോദ്യോത്തര സെഷനിൽ കെ.ടി. ഫൈസൽ സലഫി മോഡറേറ്ററായിരുന്നു. അബ്ദുൽ ഗഫൂർ സ്വാഗതവും റഊഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.