ദോഹ: ഫെബ്രുവരിയിൽ നടക്കുന്ന ഖത്തർ ഓപൺ ടെന്നീസ് ചാമ്പ്യൻഷിപ് പോരാട്ടങ്ങളുടെ ടിക്കറ്റ് വിൽപനക്ക് തുടക്കമായി. ഖലീഫ അന്താരാഷ്ട്ര ടെന്നീസ് ആൻഡ് സ്ക്വാഷ് കോംപ്ലക്സിലാണ് പുരുഷ-വനിത ടെന്നീസിലെ ലോകതാരങ്ങൾ മാറ്റുരക്കുന്ന മേള അരങ്ങേറുന്നത്.
എ.ടി.പി 500 റേറ്റിങ്ങിലാണ് ഇത്തവണ പുരുഷ മത്സരം. വനിത മത്സരം ഫെബ്രുവരി ഒമ്പത് മുതൽ 15 വരെയും, പുരുഷ വിഭാഗം ഫെബ്രുവരി 17 മുതൽ 22 വരെയും നടക്കും. ആരാധകർക്ക് ഖത്തർ ടെന്നീസ് വെബ്സൈറ്റിൽനിന്ന് ഓൺലൈൻ വഴിയോ ഖലീഫ ടെന്നീസ് കോംപ്ലക്സിൽ നേരിട്ടെത്തിയോ ടിക്കറ്റുകൾ വാങ്ങാം. ഇതിനു പുറമെ െപ്ലയ്സ് വെൻഡോം, ദോഹ ഫെസ്റ്റിവൽ സിറ്റി തുടങ്ങിയ മാളുകളിലും ടിക്കറ്റ് വിൽപന ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.