ഖത്തരി ഗുണമേന്മക്ക്​ ഇനി നമ്മുടെ സ്വന്തം അടയാളം

ദോഹ: ഖത്തരി ഉൽപന്നങ്ങൾക്കായി ഇനി പ്രത്യേക ലോഗോ. പ്രാദേശിക, മേഖല, ആഗോള വിപണികളിലെ ഖത്തർ ഉൽപന്നങ്ങളുടെ മത്സരക്ഷമത വർധിപ്പിക്കാനാണ്​ പ്രത്യേക ഗുണമേന്മ അടയാളം പുറത്തിറക്കിയിരിക്കുന്നത്​.ഈ അടയാളമുള്ള ഉൽപന്നങ്ങൾ ഇനി കണ്ണുംപൂട്ടി വാങ്ങാം. പ്രാദേശിക ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട വികസന പദ്ധതികളെ പിന്തുണക്കുക എന്ന ലക്ഷ്യവും പുതിയ ഗുണമേന്മ അടയാളത്തിനുണ്ട്​.

പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്​ദുൽ അസീസ്​ ആൽ ഥാനിയാണ്​ ഖത്തർ ക്വാളിറ്റി മാർക്ക് പുറത്തിറക്കിയിരിക്കുന്നത്​. ഖത്തർ ജനറൽ ഓർഗനൈസേഷൻ ഫോർ സ്​റ്റാൻഡേർഡ്സ്​ ആൻഡ്​​ മെ​േട്രാളജിയാണ് ഉൽപന്നങ്ങൾക്കും ചരക്കുകൾക്കും ഖത്തർ ക്വാളിറ്റി മാർക്ക് നൽകുക. സർക്കാർ നിർദേശിക്കുന്ന ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്ന കമ്പനികൾക്കാണ് മാർക്ക് ലഭിക്കുക.

പ്രകാശന ചടങ്ങിനിടെ ഖത്തർ ക്വാളിറ്റി മാർക്ക് ആദ്യമായി സ്വന്തമാക്കിയ 'അൽ ഖതരിയ്യ ഫോർ െപ്രാക്​ഷൻ ഓഫ് റിഇൻഫോഴ്സിങ് സ്​റ്റീലി'നെ പ്രധാനമന്ത്രി ആദരിച്ചു. ഖത്തരി ക്വാളിറ്റി മാർക്കും അതി​െൻറ പ്രയോജനങ്ങളും ചടങ്ങിൽ അവതരിപ്പിച്ചു. കമ്പനികൾക്കിടയിലെ മത്സരക്ഷമത വർധിപ്പിക്കുന്നതിനോടൊപ്പം ഉപഭോക്താക്കൾക്കും സംരംഭകർക്കും ഉൽപന്നങ്ങളുടെ വിശ്വാസ്യത വർധിപ്പിക്കാൻ ഖത്തർ ക്വാളിറ്റി മാർക്കിനാകും. കൂടാതെ ചരക്കുകൾക്ക് അംഗീകൃത നിലവാരം വിപണികളിൽ ലഭിക്കാനും ഖത്തർ ക്വാളിറ്റി മാർക്ക് ഉപയോഗപ്പെടും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.