ദോഹ: പ്രാദേശികമായി കൃഷിചെയ്ത പച്ചക്കറികളുമായി നഗരസഭ മന്ത്രാലയം ഒരുക്കുന്ന ശീതകാല പച്ചക്കറിച്ചന്തകൾ വ്യാഴാഴ്ച മുതല്‍ ആരംഭിക്കും. ആഴ്ചയില്‍ മൂന്ന് ദിവസങ്ങളിലാണ് ചന്തകള്‍ പ്രവര്‍ത്തിക്കുക. അല്‍ വക്ര, അല്‍ ഖോര്‍, അല്‍ താഖിറ, അല്‍ ഷമാല്‍, അല്‍ ഷെഹാനിയ എന്നിങ്ങനെ അഞ്ചിടങ്ങളിലായി സജ്ജമാക്കിയ ചന്തകളാണ് വ്യാഴാഴ്ച ആരംഭിക്കുന്നത്.
വ്യാഴം, വെള്ളി, ശനി എന്നീ ദിവസങ്ങളില്‍ രാവിലെ ഏഴ് മുതല്‍ ഉച്ച തിരിഞ്ഞ് മൂന്നുവരെയാണ് ചന്ത പ്രവർത്തിക്കുക. അതേസമയം, ഉംസലാല്‍ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ അല്‍ മസ്റൂഹ സ്ക്വയറില്‍ സ്ഥാപിക്കുന്ന ചന്ത നവംബര്‍ 18ന് ആരംഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ വിവിധ കൃഷിയിടങ്ങള്‍, ഫാമുകള്‍ എന്നിവിടങ്ങളില്‍ വിളയിച്ച പച്ചക്കറികള്‍ സംഭരിച്ച് ചന്തയിലെത്തിക്കുകയാണ് ചെയ്യുന്നത്.
ഇത്തരം ഉല്പന്നങ്ങള് ഇടനിലക്കാരില്ലാതെ നേരിട്ട് ഉപഭോക്താക്കളിലേക്കെത്തിക്കുന്നുവെന്നതാണ് ശീതകാല ചന്തകളുടെ പ്രത്യേകത. ആഭ്യന്തര പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ഉല്പാദനം വര്‍ധിപ്പിക്കുന്നതിനുമായി വിവിധ തരത്തിലുള്ള പദ്ധതികള്‍ നിലവില്‍ നഗരസഭാ മന്ത്രാലയം ആവിഷ്കരിച്ച് നടപ്പാക്കിവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.