ലുസൈലിലെ ലുസൈലി പദ്ധതി  

ഖിതൈഫാൻ ഐലൻഡിൽ വിസ്​മയം കൂട്ടാൻ എജുടെയിൻമെൻറ് റൈഡ്​​ വരുന്നു

ദോഹ: ഖത്തറിെൻറ ആധുനികമുഖമായ ലുസൈലിൽ വിസ്​മയം കൂട്ടാൻ വാട്ടർതീം പാർക്ക്​ വരുന്നു. ഖിതൈഫാൻ ഐലൻഡ് നോർത്തിലെ എജുടെയിൻമെൻറ് റൈഡി​െൻറ നിർമാണ കരാർ ബ്രിട്ടീഷ് കമ്പനിക്കാണ്​.വെറുമൊരു വാട്ടർ തീം പാർക്കിനപ്പുറം വിനോദത്തിലൂടെ വിജ്ഞാനം പകരുന്ന തരത്തിലായിരിക്കും റൈഡ്​. ഖിതൈഫാൻ ഐലൻഡ് നോർത്തി‍െൻറ നിർമാതാക്കളായ കതാറ ഹോസ്​പിറ്റാലിറ്റി, ബ്രിട്ടീഷ് കമ്പനിയായ സർനെർ ഇൻറർനാഷനലിനാണ് നിർമാണ കരാർ നൽകിയിരിക്കുന്നത്. ആഗോളതലത്തിൽ നിരവധി നേട്ടങ്ങളും പുരസ്​കാരങ്ങളും കരസ്ഥമാക്കിയ കമ്പനിയാണ് സർനെർ ഇൻറർനാഷനൽ.

നിർമാണപ്രവർത്തനങ്ങൾ, വാട്ടർതീം പാർക്കിന്​ ഓഗ്​മെൻറ് റിയാലിറ്റി തയാറെടുപ്പുകൾ, ഐക്കൺ ടവർ എന്നിവ ഉൾപ്പെടുന്നതാണ് നിർമാണ കരാർ. 36 വാട്ടർ റൈഡുകളാണ് ഇവിടെ നിർമിക്കാനിരിക്കുന്നത്. ഐക്കൺ ടവറിന് 80 മീറ്റർ ഉയരമാണ് പ്രതീക്ഷിക്കുന്നത്.

ഖത്തറിെൻറ എണ്ണ പര്യവേക്ഷണ ചരിത്രത്തിൽനിന്ന്​ പ്രചോദനമുൾക്കൊണ്ടാണ് എജുടെയിൻമെൻറ് റൈഡ് നിർമിക്കുന്നത്. എണ്ണ പര്യവേക്ഷണവും അതിെൻറ കേന്ദ്രങ്ങളും ഡ്രില്ലിങ്ങും ഗതാഗതവും വേർതിരിച്ചെടുക്കലും ഉപയോഗവും റൈഡിൽ വിശദീകരിക്കുന്നുണ്ട്. നിരവധി ദൃശ്യങ്ങളിലൂടെയാണ് റൈഡ് കടന്നുപോകുന്നത്. പ്രത്യേകമായി നിർമിച്ച ത്രീഡി മാപ്പിങ്​, അനിമേട്രാണിക്സ്​, െപ്രാജക്​ഷൻ, സ്​പെഷൽ ലൈറ്റിങ്​, ഹീറ്റ്, വൈേബ്രഷൻ, ലൈറ്റിനിങ്, ഡ്രില്ലിങ്​ മെഷീനുകൾ, ഫോഗ് സ്​ക്രീൻ എന്നിവ ഇവിടെ സജ്ജീകരിക്കും.റൈഡിെൻറ ഉള്ളടക്ക ഗുണമേന്മ ഉറപ്പുവരുത്താനും മൂല്യം ഉയർത്തിപ്പിടിക്കാനും ഖത്തർ മ്യൂസിയംസുമായി സഹകരിച്ചാണ് രൂപരേഖ തയാറാക്കുക.

കതാറ ഹോസ്​പിറ്റാലിറ്റിയുടെ ഖിതൈഫാൻ പദ്ധതിയുടെ ആദ്യഘട്ടപദ്ധതിയാണ് ഖിതൈഫാൻ ഐലൻഡ് നോർത്ത്. അത്യാധുനിക വാട്ടർ പാർക്ക്, ആഡംബര ഹോട്ടലുകൾ, താമസസൗകര്യങ്ങൾ തുടങ്ങിയവയാണിവിടെ നിർമിക്കുന്നത്.ഖിതൈഫാൻ ഐലൻഡ് നോർത്തിൽ ഏഴ് ബീച്ചുകളാണുള്ളത്. 1.3 ദശലക്ഷം ചതുരശ്രമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഖിതൈഫാൻ നോർത്ത് ഐലൻഡിൽ 8,30,000 ചതുരശ്രമീറ്ററിലാണ് നിർമാണ പ്രവർത്തനങ്ങൾ. 2022ലെ ലോകകപ്പ് സ്​റ്റേഡിയങ്ങളിലൊന്നായ ലുസൈൽ സ്​റ്റേഡിയത്തിനടുത്താണ് ഖിതൈഫാൻ ഐലൻഡ് നോർത്തെന്നതും ഇതിെൻറ സവിശേഷതയാണ്. ഖത്തറിെൻറ ആഭ്യന്തര ടൂറിസം മേഖലയിൽ ഖിതൈഫാൻ ​േപ്രാജക്ട്സ്​ നിർണായകമാവുമെന്നാണ് പ്രതീക്ഷ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.