ദോഹ: കേരളപ്പിറവിയോടനുബന്ധിച്ച് നടന്ന കേരളീയം ആഘോഷത്തിനും നവകേരള സദസ്സിനുമുള്ള പ്രവാസ ലോകത്തിന്റെ ഐക്യദാർഢ്യമായി ‘നവകേരളത്തിലേക്കുള്ള നാൾവഴികൾ’ വിഷയത്തിൽ ഖത്തർ സംസ്കൃതി സെമിനാർ നടത്തി.
സംസ്കൃതി പ്രസിഡന്റ് അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.കെ. ജലീൽ ഉദ്ഘാടനം ചെയ്തു. പ്രവാസി ക്ഷേമ വകുപ്പ് ഡയറക്ടർ ഇ.എം. സുധീർ മോഡറേറ്റർ ആയി.
കേരള നവോത്ഥാനത്തെ കുറിച്ച് ശ്രീനാഥ് ശങ്കരൻ കുട്ടിയും കേരളത്തിലെ തൊഴിലാളി മുന്നേറ്റത്തെ കുറിച്ച് എ. സുനിൽ കുമാറും സാക്ഷരത പ്രസ്ഥാനവും ജനകീയാസൂത്രണ പ്രസ്ഥാനവും കുടുംബശ്രീയും കേരളത്തിൽ സൃഷ്ടിച്ച സ്ത്രീ ശാക്തീകരണത്തെ കുറിച്ച് ഡോ. പ്രതിഭ രതീഷും ഇടതുപക്ഷ ബദലിനെ കുറിച്ച് ഷംസീർ അരിക്കുളവും വിഷയാവതരണം നടത്തി.
ഐ.സി.സി മുംബൈ ഹാളിൽ നടന്ന സെമിനാറിൽ സംസ്കൃതി കലാസാംസ്കാരിക വിഭാഗം കൺവീനർ ബിജു പി. മംഗലം സ്വാഗതവും സംസ്കൃതി കേന്ദ്ര കമ്മിറ്റിയംഗം എസ്.ജി. നിതിൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.