ഒരുദിവസത്തെ വരുമാനം ഫലസ്​തീന്​ നൽകി 'തലബാത്ത്​'

ദോഹ: പ്രതിസന്ധികളിൽ പെട്ടുഴലുന്ന ഫലസ്​തീൻ ജനതക്ക് പ്രമുഖ ഭക്ഷണ വിതരണ ആപ്ലിക്കേഷനായ തലബാത്തി​െൻറ സഹായഹസ്​തം. ഫലസ്​തീൻ ജനതയുടെ ദുരിതമകറ്റുന്നതിനായി മേയ് 27ലെ മുഴുവൻ വരുമാനവും പ്രചാരണ കാമ്പയിനിലൂടെ സമാഹരിച്ച തുകയും തലബാത്ത് കൈമാറി. ബിസിനസ്​ കളക്​ഷന്​ പുറമെ, തലബാത്ത് ആപ്പിലൂടെ ഖത്തറിലെ ഉപഭോക്താക്കൾ ഖത്തർ ചാരിറ്റിക്കായി നൽകിയ 205,000 റിയാലും കുടുംബങ്ങളും കുട്ടികളുമടങ്ങുന്ന ഫലസ്​തീൻ ജനതയുടെ സഹായത്തിനായി സമർപ്പിച്ചതായി അധികൃതർ വ്യക്തമാക്കി. തലബാത്ത് ജീവനക്കാരുടെ സ്വമേധയാലുള്ള വേതന വിഹിതവും ഇതിലുൾപ്പെടുത്തിയിട്ടുണ്ട്.

ഫലസ്​തീൻ ജനതക്ക് വേണ്ടി കാമ്പയിനിലൂടെ 1,935,650 റിയാലാണ് (ഏകദേശം 5.30 ലക്ഷം ഡോളർ) സമാഹരിച്ചത്. ഫലസ്​തീനിലെ മാനുഷിക, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഈ തുക വിനിയോഗിക്കും. ഫലസ്​തീൻ ജനതക്ക് വേണ്ടി തലബാത്ത് നടത്തിയ ധനസമാഹരണ പ്രവർത്തനങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഖത്തർ ചാരിറ്റിക്കും വേൾ ഫുഡ് േപ്രാഗ്രാമിനും പുറമേ, ഒമാനിലെ ദാർ അൽ അത്താഉം കുവൈത്ത് റെഡ്ക്രസൻറും കാമ്പയിനുമായി സഹകരിച്ചിട്ടുണ്ട്.

ഖത്തറിലെ സമൂഹത്തോട് വലിയ കടപ്പാടുണ്ടെന്നും തങ്ങളുടെ കാമ്പയിന് വലിയ പ്രതികരണമായിരുന്നു ഖത്തർ ജനതയിൽനിന്ന്​ ലഭിച്ചതെന്നും തലബാത്ത് മാനേജിങ്​ ഡയറക്ടർ ഫ്രാൻസിസ്​കോ മിഗ്വേൽ ഡിസൂസ പറഞ്ഞു.

ഉപഭോക്താക്കൾ, റൈഡർമാർ, വിതരണക്കാർ, ജീവനക്കാർ എന്നിവരിൽനിന്ന്​ ഈഷ്മളമായ പ്രതികരണമായിരുന്നു ഫലസ്​തീൻ ജനതക്ക് വേണ്ടിയുള്ള കാമ്പയിന് ലഭിച്ചതെന്നും ഓരോരുത്തർക്കും പ്രത്യേകം നന്ദി അറിയിക്കുകയാണെന്നും തലബാത്ത് സി.ഇ.ഒ തോമസോ റോഡ്രിഗ്വസ്​ പറഞ്ഞു

ഖത്തറിലെ ഉപഭോക്താക്കൾക്ക് തുടർന്നും തലബാത്ത് ആപ് വഴി ഫലസ്​തീന് വേണ്ടിയും മറ്റു ചാരിറ്റി പദ്ധതികൾക്കായും സംഭാവനകളർപ്പിക്കാം.

Tags:    
News Summary - 'Talabat' donates one day's income to Palestine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.