ദോഹ: വാഹനലോകത്തെ ഏറ്റവും വലിയ ട്രെൻഡായ ടെസ്ലയുടെ സൈബർ ട്രക്ക് വരെ സമ്മാനമായി കാത്തിരിക്കുന്ന ഖത്തറിന്റെ ഷോപ്പിങ് മേളക്ക് പ്രൗഢമായ തുടക്കം.
ഫെബ്രുവരി ഒന്നുവരെ നീളുന്ന ഒരുമാസത്തെ ഷോപ്പിങ് മേളക്ക് പ്രധാന വേദിയായ െപ്ലസ് വെൻഡോം മാളിൽ പുതുവർഷ രാത്രിയിൽ തുടക്കമായി. വിവിധ കലാപരിപാടികളും വെടിക്കെട്ടിന്റെ ദൃശ്യവിസ്മയവുമായാണ് ഷോപ് ഖത്തറിന്റെ ഉദ്ഘാടനം നടന്നത്.
രാജ്യത്തെ 20 ഷോപ്പിങ് കേന്ദ്രങ്ങള്‍ ഫെസ്റ്റിവലിന്റെ ഭാഗമാണ്. ഖത്തറിലെ പ്രധാന മാളുകളായ വെന്‍ഡോം മാള്‍, ഫെസ്റ്റിവല്‍ സിറ്റി, മാള്‍ ഓഫ് ഖത്തര്‍, സിറ്റി സെന്റര്‍, അബു സിദ്രമാള് തുടങ്ങിയവക്കൊപ്പം ഓള്‍ഡ് ദോഹ പോര്‍ട്ട്, ലുസൈല്‍ ബൊളെവാഡ്, മുശൈരിബ് ഗലേറിയ തുടങ്ങിയ കേന്ദ്രങ്ങളും ഷോപ് ഖത്തര്‍ ഫെസ്റ്റിവലിന്റെ ഭാഗമാണ്. 200 റിയാലിന് ഷോപ്പിങ് നടത്തുന്നവരിൽ നിന്നുള്ള ഭാഗ്യശാലികള്‍ക്ക് നിരവധി സമ്മാനങ്ങളും കാത്തിരിക്കുന്നുണ്ട്.
നാല് എക്സീഡ് കാറുകള്‍, 10,000 മുതല്‍ ഒരു ലക്ഷം റിയാല്‍ വരെയുള്ള കാഷ് പ്രൈസുകള്‍ എന്നിവക്കൊപ്പം മെഗാ സമ്മാനമായി ടെസ്ല സൈബര്‍ ട്രക്കാണ് നല്‍കുന്നത്. ബംപർ സമ്മാനമായ സൈബർ ട്രക്ക് വെൻഡോം മാളിൽ കഴിഞ്ഞ ദിവസം മുതൽ പ്രദർശനത്തിനെത്തി.
ഷോപ്പിങ്ങും വിനോദവും സംയോജിപ്പിച്ചാണ് ഷോപ് ഖത്തര്‍ പുരോഗമിക്കുന്നത്. മ്യൂസിക് ഷോയ്ക്കൊപ്പം പരേഡുകള്‍, ഗെയിമുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ് മാളുകളില്‍ ഒരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.