ദോഹ: ഖത്തറില്‍ വ്യാപാരസ്ഥാപനത്തില്‍ മോഷണം നടത്തിയയാള്‍ അറസ്റ്റില്‍. സ്ഥാപനത്തിന്റെ ജനല്‍ തകര്‍ത്താണ് ഇയാള്‍ പണം മോഷ്ടിച്ചത്. അറബ് വംശജനായ പ്രതി കുറ്റം സമ്മതിച്ചതായി അധികൃതർ അറിയിച്ചു.
മോഷ്ടിച്ച പണത്തിന്റെ ഒരു പങ്കും ഖത്തര്‍ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം (സി.ഐ.ഡി) കണ്ടെടുത്തു. ഇത്തരം കുറ്റകൃത്യങ്ങള്‍ പ്രതിരോധിക്കാന്‍ എല്ലാ വ്യാപാര സ്ഥാപനങ്ങളും സി.സി ടി.വി കാമറ സ്ഥാപിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.