ഈ ആഴ്ചയിൽ ഈർപ്പം വർധിക്കും, ചൂട്​ കൂടും

ദോഹ: രാജ്യത്ത് ഈ ആഴ്ച അന്തരീക്ഷത്തിലെ ഈർപ്പത്തി‍െൻറ (ഹ്യുമിഡിറ്റി) അളവിൽ വർധനവുണ്ടാകുമെന്ന് ഖത്തർ കാലാവസ്​ഥ വകുപ്പ് അറിയിച്ചു.ഇന്നുമുതൽ വാരാന്ത്യം വരെ ഈ സാഹചര്യം തുടരും. കാറ്റി‍െൻറ ഗതി കിഴക്ക് ദിശയിലായിരിക്കും. രാത്രി വൈകിയുള്ള സമയങ്ങളിൽ ചിലയിടങ്ങളിൽ മൂടൽമഞ്ഞിന് സാധ്യതയുണ്ട്​.ഇന്ന് പകൽ സമയത്ത് ചൂട് കനക്കും. പകൽസമയങ്ങളിൽ കുറഞ്ഞ താപനില 34 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 38 ഡിഗ്രി സെൽഷ്യസുമായിരിക്കും. കാറ്റി‍െൻറ വേഗത അഞ്ചുമുതൽ 15 നോട്ടിക്കൽ മൈൽ ആയിരിക്കും.

അന്തരീക്ഷം മേഘാവൃതമായിരിക്കും. ചൂട് കനക്കും. ചിലയിടങ്ങളിൽ കാഴ്ചപരിധി കുറവായിരിക്കും. വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണം.കടുത്ത വേനലിൽ ജനങ്ങൾക്ക് സുരക്ഷ മാർഗനിർദേശങ്ങളും അധികൃതർ പുറത്തിറക്കിയിട്ടുണ്ട്.ഇളം നിറങ്ങളിലുള്ള വസ്​ത്രം ധരിക്കുക, ധാരാളമായി വെള്ളം കുടിക്കുക, വാഹനങ്ങളിൽ കുട്ടികളെ തനിച്ചാക്കി പുറത്ത് പോകരുത്, തുറസ്സായ സ്​ഥലങ്ങളിൽ ജോലിയിലേർപ്പെടുന്നവർ ഇടവിട്ട സമയങ്ങളിൽ തണൽ ഭാഗങ്ങളിൽ വിശ്രമിക്കണം തുടങ്ങിയ നിർദേശങ്ങളാണ് അധികൃതർ ട്വീറ്റ് ചെയ്തിരിക്കുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.