ദോഹ: കരിപ്പൂർ വിമാനത്താവള പാര്‍ക്കിങ്ങിന് അമിതനിരക്ക് ഈടാക്കിയെന്ന ആരോപണത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ യാത്രക്കാരനെ മർദിച്ച സംഭവം തീർത്തും അപലപനീയവും ഗൗരവപ്പെട്ടതുമാണെന്ന് ഗൾഫ് കാലിക്കറ്റ് എയർ പാസഞ്ചേഴ്സ് അസോസിയേഷൻ ഖത്തർ (ഗപാഖ്) പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു.
അന്വേഷണവും നടപടിയും ഉറപ്പു വരുത്തണമെന്നും കേന്ദ്ര വ്യോമയാന മന്ത്രി, കേരള മുഖ്യമന്ത്രി, എയർപോർട്ട് ഡയറക്ടർ, ലോക കേരളസഭ സെക്രട്ടേറിയറ്റ് എന്നിവരോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
ഓൺലൈൻ യോഗത്തിൽ പ്രസിഡന്റ് കെ.കെ. ഉസ്മാൻ, ജന. സെക്രട്ടറി ഫരീദ് തിക്കോടി, ഓർഗനൈസിങ് സെക്രട്ടറി അബ്ദുൽ റഊഫ് കൊണ്ടോട്ടി, മുസ്തഫ എലത്തൂർ, അമീർ കൊടിയത്തൂർ, പി.പി. സുബൈർ, മശ്ഹൂദ് തിരുത്തിയാട്, അൻവർ ബാബു വടകര, ഇദ്രീസ് ശാഫി, എ.ആർ. അബ്ദുൽ റഹ്മാൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.