ഐ.​വൈ.​സി ഇ​ന്റ​ർ​നാ​ഷ​ന​ൽ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യാ​ഘോ​ഷ​ത്തി​ൽ

കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം

യു.​ഡി.​എ​ഫ് വി​ജ​യം ആ​ഘോ​ഷ​മാ​ക്കി പ്ര​വ​ർ​ത്ത​ക​ർ

ദോ​ഹ: രാ​ഷ്ട്രീ​യ കേ​ര​ളം ആ​കാം​ഷ​യോ​ടെ ഉ​റ്റു​നോ​ക്കി​യ പാ​ല​ക്കാ​ട് നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ആ​ഘോ​ഷ​മാ​ക്കി പ്ര​വാ​സ ലോ​ക​വും. യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്റെ വ​മ്പ​ൻ വി​ജ​യം ക​ട​ലി​നി​ക്ക​രെ ഖ​ത്ത​റി​ലെ പ്ര​വാ​സി​ക​ൾ മ​ധു​ര വി​ത​ര​ണ​ത്തോ​ടെ​യാ​ണ് വ​ര​വേ​റ്റ​ത്. വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പു​ത​ന്നെ ടെ​ലി​വി​ഷ​ന് മു​ന്നി​ൽ ഒ​ന്നി​ച്ചി​രു​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം കാ​ത്തി​രു​ന്ന​വ​ർ, ആ​ദ്യ റൗ​ണ്ടു​ക​ളി​ൽ രാ​ഹു​ലി​ന്റെ ലീ​ഡ് തെ​ളി​ഞ്ഞ​തോ​ടെ ആ​ഘോ​ഷ​ത്തി​നും തു​ട​ക്കം കു​റി​ച്ചു. പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തി​ള​ക്കം പ​ക​ർ​ന്ന് മു​ൻ എം.​എ​ൽ.​എ​യും കോ​ൺ​ഗ്ര​സ് ​നേ​താ​വു​മാ​യ കെ.​എ​സ്. ശ​ബ​രീ​നാ​ഥ​നു​മെ​ത്തി​യ​ത് ആ​വേ​ശം ഇ​ര​ട്ടി​പ്പി​ച്ചു. ഖ​ത്ത​റി​ൽ രാ​വി​ലെ എ​ട്ടോ​ടെ പാ​ല​ക്കാ​ട്ടെ മ​ത്സ​ര​ഫ​ല​വും തെ​ളി​ഞ്ഞി​രു​ന്നു.

ഐ.​വൈ.​സി ഇ​ന്റ​ർ​നാ​ഷ​ന​ൽ നേ​തൃ​ത്വ​ത്തി​ൽ വ​യ​നാ​ട് ലോ​ക്സ​ഭ, പാ​ല​ക്കാ​ട് നി​യ​മ​സ​ഭ ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ യു.​ഡി.​എ​ഫ് വി​ജ​യം ആ​ഘോ​ഷി​ച്ചു. കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ന്റെ​യും പ്ര​വ​ർ​ത്ത​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ കേ​ക്ക് മു​റി​ച്ച് മ​ധു​ര​വും വി​ത​ര​ണം ചെ​യ്തു. ഒ.​ഐ.​സി.​സി ഇ​ൻ​കാ​സ് യൂ​ത്ത് വി​ങ് പ്ര​വ​ർ​ത്ത​ക​രും വി​ജ​യം ആ​ഘോ​ഷ​മാ​ക്കി. 

Tags:    
News Summary - Activists celebrate UDF victory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.