വിവിധയിടങ്ങളിൽ ഉ​േപക്ഷിക്കപ്പെട്ട വാഹനങ്ങൾ അധികൃതർ നീക്കുന്നു

വാഹനങ്ങൾ വഴിയിൽ ഉപേക്ഷിക്കേണ്ട, കണ്ടുകെട്ടും

ദോഹ: അവധിക്ക്​ നാട്ടിൽപോകു​േമ്പാഴും മറ്റും വാഹനം പൊതുസ്​ഥലത്ത്​ നിർത്തിയിട്ട്​ പോകുന്നത്​ പലരുടെയും പതിവാണ്​. കൃത്യമായ സ്​ഥലങ്ങളിൽ വാഹനം നിർത്തിയിടാതെ വഴിയരികിൽ നിർത്തിയിട്ട്​ പോകുന്നവരുമുണ്ട്​.പിന്നീട്​ ദിവസങ്ങൾ കഴിഞ്ഞാണ്​ പലരും വാഹനം എടുക്കാനായി വരുക. എന്നാൽ, ഇത്തരത്തിൽ ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങൾ കണ്ടെത്തി നീക്കം ചെയ്യുന്നത്​ അധികൃതർ ഊർജിതമാക്കി​.കഴിഞ്ഞ ദിവസം ഉംസലാൽ മുനിസിപ്പാലിറ്റിയിൽ നടത്തിയ പരിശോധനയിൽ നിരവധി വാഹനങ്ങൾ നീക്കം ചെയ്തതായി മുനിസിപ്പാലിറ്റി പരിസ്​ഥിതി മന്ത്രാലയം അറിയിച്ചു.ജനറൽ ക്ലീനിങ് വിഭാഗം ജൂലൈ അഞ്ച്​ മുതൽ ആഗസ്​റ്റ് 19 വരെ നടത്തിയ പരിശോധനയിൽ 82 വാഹനങ്ങളാണ് ഇത്തരത്തിൽ നീക്കം ചെയ്തത്.

വിവിധ പ്രദേശങ്ങളിൽനിന്ന് നീക്കം ചെയ്ത വാഹനങ്ങൾ എല്ലാം മുനിസിപ്പാലിറ്റിക്ക് കീഴിലെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.മന്ത്രാലയത്തിൻെറ നേതൃത്വത്തിൽ ഈ വർഷം ആകെ നീക്കിയത്​ 13,000 ഉ​േപക്ഷിക്കപ്പെട്ട വാഹനങ്ങളാണ്​. ഇവയത്രയും മൂന്ന്​ യാർഡുകളിലേക്കാണ്​ നീക്കിയത്​. അൽ മഷഫ്​, അബൂഹമൂർ, ഉംസലാൽ എന്നിങ്ങനെ മൂന്ന്​ സ്​ഥലങ്ങളാണ്​ ഉപേക്ഷിക്ക​െപ്പട്ട വാഹനങ്ങൾ സൂക്ഷിക്കാനായി മന്ത്രാലയം അനുവദിച്ചിരിക്കുന്നത്​.ഇത്തരം വാഹനങ്ങൾ നീക്കംചെയ്യുന്നതിനും സുരക്ഷിതമായി ഒഴിവാക്കുന്നതിനും​ ഇൗ മേഖലകളിൽ കഴിവുതെളിയിച്ച പ്രഫഷനൽ കമ്പനികളെ ഏൽപിക്കാനും അധികൃതർക്ക്​ പദ്ധതിയുണ്ട്​.

റോ​ഡ​രി​കു​ക​ളി​ലും പാ​ര്‍ക്കി​ങ് കേ​ന്ദ്ര​ങ്ങ​ളി​ലും പ്ര​ധാ​ന റോ​ഡു​ക​ളി​ലും ഗാ​രേ​ജു​ക​ള്‍ക്കു സ​മീ​പ​ങ്ങ​ളി​ലു​മെ​ല്ലാം ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന വാ​ഹ​ന​ങ്ങ​ളി​ലും മോ​ട്ടോ​ർബോ​ട്ടു​ക​ളി​ലും പോ​ര്‍ട്ട​കാ​ബി​നു​ക​ളി​ലും മു​ന്ന​റി​യി​പ്പ് നോ​ട്ടീ​സു​ക​ള്‍ പ​തി​ച്ച​ശേ​ഷം നി​ശ്ചി​ത കാ​ലാ​വ​ധി​ക്കു​ള്ളി​ല്‍ നീ​ക്കം ചെ​യ്യാ​ത്ത വാ​ഹ​ന​ങ്ങ​ളാ​ണ് പൊ​തു​ശു​ചി​ത്വ നി​യ​മ​പ്ര​കാ​രം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മാ​റ്റു​ക​യും അ​ന​ന്ത​ര​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന​ത്. മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ജ​ന​റ​ല്‍ സൂ​പ്പ​ര്‍വി​ഷ​ന്‍ വ​കു​പ്പും മെ​ക്കാ​നി​ക്ക​ല്‍ എ​ക്യു​പ്മെ​ൻറ്​ വ​കു​പ്പും യോ​ജി​ച്ചാ​ണ് കാമ്പ​യി​ന്‍ ന​ട​പ്പാ​ക്കു​ന്ന​ത്. മു​നി​സി​പ്പാ​ലി​റ്റി പ​രി​ധി​യി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ള്‍ ശു​ചി​യാ​യി സൂ​ക്ഷി​ക്കു​ക​യും പ​രി​സ്ഥി​തി സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ക​യും രാ​ജ്യ​ത്തി​​െൻറ പാ​രി​സ്ഥി​തി​ക മ​നോ​ഹാ​രി​ത നി​ല​ നി​ര്‍ത്തു​ക​യു​മാ​ണ് ല​ക്ഷ്യ​ം. മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ള്‍ നീ​ക്കം ചെ​യ്യു​ന്ന​തി​നാ​യു​ള്ള ക​മ്മി​റ്റി ഇ​തി​നു നേ​തൃ​ത്വം ന​ല്‍കും. കാ​റു​ക​ള്‍, മോ​ട്ടോ​ര്‍ബോ​ട്ടു​ക​ള്‍, പോ​ര്‍ട്ട​ബ്​ൾ കാ​ബി​നു​ക​ള്‍ എ​ന്നി​വ​യെ​ല്ലാം നീ​ക്കുന്നുണ്ട്​.

ഉ​േപക്ഷിക്കപ്പെട്ട വാഹനങ്ങൾ: വിവരമറിയിക്കാം

നിങ്ങളുടെ താമസസ്​ഥലത്തോ സ്​ഥാപനത്തിനടുത്തോ നിങ്ങൾക്ക്​ ശല്യമാകുന്ന തരത്തിൽ ഏതെങ്കിലും വാഹനങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഉ​ണ്ടെങ്കിൽ അക്കാര്യം അധികൃതരെ അറിയിക്കാനും സൗകര്യമുണ്ട്​. ഇത്തരം വാഹനങ്ങളുടെ ഫോ​ട്ടോയെടുത്ത്​ ഒന്ന്​ വാട്​സ്​ആപ്​ ചെയ്യുകയേ വേണ്ടൂ. ആ വാഹനങ്ങൾ അധികൃതർ കൊണ്ടുപോകും. ഒരു ഉത്തരവാദിത്തവുമില്ലാതെ വാഹനം നിർത്തിയിട്ടുപോയ ഉടമക്ക്​ നല്ല പിഴ അടക്കം ലഭിക്കുകയും ​െചയ്യും. ഉപേക്ഷിക്ക​െപ്പട്ട നിലയിൽ നിരത്തുകളിൽ കണ്ടാൽ അതിൻെറ ഫോ​ട്ടോ അടക്കം എടുത്ത്​ 33238885 എന്ന നമ്പറിൽ വാട്​സ്​ ആപ്​ ചെയ്യണം. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹോട്ട്​ലൈൻ നമ്പർ ആണിത്​. ഈ നമ്പറിൽ വിളിച്ച്​ വിവരങ്ങൾ നൽകുകയും ചെയ്യാം.

പൊതുനിരത്തുകളിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള കാ​റു​ക​ള്‍, മോ​ട്ടോ​ര്‍ബോ​ട്ടു​ക​ള്‍, പോ​ര്‍ട്ട​ബ്​ൾ കാ​ബി​നു​ക​ള്‍ എ​ന്നി​വ​ യെ​ല്ലാം മന്ത്രാലയത്തിൻെറ കീഴിലുള്ള ക​മ്മി​റ്റി നീ​ക്കുന്നുണ്ട്​. വീടുകൾക്ക്​ മുന്നിലോ പൊതുസ്​ഥലത്തോ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വാഹനങ്ങളാണ്​ ഇത്തരത്തിൽ നീക്കുന്നത്​. മറ്റുള്ളവർക്ക്​ അപകടം സംഭവിക്കുന്ന നിലയിൽ ആണെങ്കിലും അത്തരം വാഹനങ്ങൾ നീക്കും. ഇത്തരത്തിലുള്ള വാഹനങ്ങൾ നീക്കാൻ മന്ത്രായലയം മുന്നുദിവസത്തെ സമയമാണ്​ അനുവദിക്കുന്നത്​. ഈ സമയത്തിനുള്ളിൽ ഉടമ വാഹനം നീക്കിയില്ലെങ്കിൽ അത്​ നീക്കാനുള്ള അവകാശം മന്ത്രാലയത്തിന്​ കൈവരുമെന്നാണ്​ പൊതുശുചിത്വനിയമം പറയുന്നത്​. വാഹനങ്ങൾ നീക്കി അധികൃതർ സൂക്ഷിപ്പു സ്​ഥലത്ത്​ എത്തിച്ചാൽ വാഹനത്തിൻെറ ഉടമ 1000 റിയാൽ പിഴ മുനിസിപ്പാലിറ്റിക്ക്​ നൽകണം. ലൈറ്റ്​ വാഹനങ്ങൾക്ക്​ 500 റിയാലും ഹെവി വാഹനങ്ങൾക്ക്​ 800 റിയാലും മണ്ണുമാന്തി യന്ത്രം പോലുള്ള വലിയ വാഹനങ്ങളോ ഉപകരണങ്ങളോ ആണെങ്കിൽ അവക്ക്​ 2000 റിയലും ഇതിന്​ പുറ​േമ മുനിസിപ്പാലിറ്റിക്ക്​ ഫീസ്​ നൽകണം. വാഹനങ്ങൾ നീക്കം ചെയ്​ത ചെലവിലേക്കായി ഈ തുക മെക്കാനിക്കൽ എക്യുപ്​മെൻറ്​ വകുപ്പിലേക്കാണ്​ നൽകേണ്ടത്​.

വാഹനങ്ങൾ തിരിച്ചെടുക്കാനും സംവിധാനം

വാഹനങ്ങളു​െട കൂട്ടത്തിൽ തങ്ങളുടെ വാഹനങ്ങൾ ഉണ്ടെങ്കിൽ ഉടമകൾക്ക്​ മന്ത്രാലയത്തെ സമീപിച്ച്​ വാഹനം തിരിച്ചെടുക്കാനുള്ള സംവിധാനവുമുണ്ട്​. നിശ്​ചിത സമയപരിധിക്കുള്ളിൽ ഉടമകൾക്ക്​ മുനിസിപ്പാലിറ്റി ഒാഫിസുകളിലെത്തി വാഹനങ്ങൾക്കായി അവകാശം ഉന്നയിക്കാം. ഇതിനായി ഒാഫിസ്​ സമയത്ത്​ 44348832 എന്ന ഹോട്ട്​ലൈൻ നമ്പറിൽ ബന്ധപ്പെടണം. വാഹനങ്ങളു​െട ഉടമകൾ ചുമതലപ്പെടുത്തുന്നയാൾക്കും വാഹനം തിരികെ കൊണ്ടുപോകാം.

സർക്കാർ സേവന ആപ്പായ മെട്രാഷ്​ ടുവിലാണ്​ ഇതുസംബന്ധിച്ച പുതിയ സേവനമുള്ളത്​. പൊലീസ്​ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ വാഹനങ്ങൾക്കാണ്​ ഇത്​ ബാധകം. മെട്രാഷ്​ ടു ആപ്​ ലോഗിൻ ചെയ്​താൽ 'ട്രാഫിക്​ സർവിസസ്'​ എന്ന വി​േൻഡോ തുറക്കണം. ഇതിൽ ഉള്ള 'വെഹിക്ൾ സർവിസ്'​ എന്ന വിൻഡോ വീണ്ടും തുറക്കണം. ഇതിലാണ്​ ഇതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.