ദോഹ: വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് ഖത്തർ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അബ്ദുൽ നാസർ നീലിമ (പ്രസി), സൽമാൻ മുണ്ടിയാട്ട് (ജന സെക്ര), ഷംസീർ വെങ്കപ്പെറ്റ (ട്രഷ), തിയ്യാറമ്പത് കുഞ്ഞമ്മദ്, നാസർ പി.പി., ഇ.എം. കുഞ്ഞമ്മദ്, സമീർ മാലോൽ, എം.ടി. ഫൈസൽ, നസീർ പി.പി.കെ, കെ.എം. ഫൈസൽ, നൗഫൽ തട്ടാന്റെവിട, റാഷി കുന്നോത്ത്, റാഹിദ് സി.പി (സഹഭാരവാഹികൾ) ആയാണ് കമ്മിറ്റിയെ തിരഞ്ഞെടുത്തത്.
യോഗത്തിൽ നാസർ നീലിമ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി ഗ്ലോബൽ വൈസ് പ്രസിഡന്റ് എസ്.എ.എം. ബഷീർ ഉദ്ഘാടനം ചെയ്തു. ഇസ്ലാമിക് സെന്റർ വൈസ് ചെയർമാൻ മുഹമ്മദലി ഖാസിമി ഉദ്ബോധന പ്രസംഗം നടത്തി. പി.വി.എ. നാസറിനെ ഉപദേശക സമിതി ചെയർമാനും തയ്യിൽ കുഞ്ഞബ്ദുല്ല ഹാജിയെ മുഖ്യ രക്ഷാധികാരിയായും തിരഞ്ഞെടുത്തു.
ഇ.കെ. മുഹമ്മദ് ഷെരീഫ് മുഖ്യപ്രഭാഷണം നടത്തി. പി.വി.എ. നാസർ, ഫൈസൽ കായക്കണ്ടി, സത്താർ തുണ്ടിയിൽ, എം.പി. ഇല്യാസ്, ഡോ. നൗഷാദ് തയ്യിൽ, പോക്കർ തയ്യുള്ളതിൽ, ഏച്ചിലാട്ട് കുഞ്ഞി മൂസ്സ ഹാജി, രാമത് കുനി കുഞ്ഞമ്മദ്, നാസർ ടി.സി എന്നിവർ സംസാരിച്ചു. സൽമാൻ മുണ്ടിയാട്ട് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.