റിയാദ്: സൗദി മന്ത്രിസഭ അടുത്തിടെ അംഗീകാരം നൽകിയ പുതിയ 10 സ്വകാര്യ കോളജുകൾ ഒന്നിലധികം സ്പെഷലൈസേഷനുകളോടെയാണ് ആരംഭിക്കുന്നത്. റിയാദ്, മദീന, അൽഅഹ്സ, ഹഫർ അൽബാത്വിൻ, ഉനൈസ എന്നിവിടങ്ങളിലായിരിക്കും.
അൽ അഹ്സയിൽ മെഡിസിൻ ആൻഡ് സർജറി, എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ എന്നിവക്കായി മൂന്ന് കോളജുകൾ സ്ഥാപിക്കും. മദീനയിൽ അൽ റയ്യാൻ നാഷനൽ കോളജ് ഓഫ് നഴ്സിങ്, റിയാദിൽ അൽ നഹ്ദ നാഷനൽ കോളജ് ഓഫ് ഫാർമസി ആൻഡ് മെഡിക്കൽ സയൻസസ്, അൽഗദ് കോളജ് ഓഫ് നഴ്സിങ്, ഹഫർ അൽബാത്വിനിൽ ജദാര കോളജ് ഓഫ് അഡ്മിനിസ്ട്രേറ്റിവ് ആൻഡ് ഹ്യൂമൻ സയൻസസ് എന്നിവയും ആരംഭിക്കും.
ഉനൈസയിൽ ഉനൈസ നാഷനൽ കോളജ് ഓഫ് നഴ്സിങ്, അൽ അഹ്സയിലെ ഹുഫൂഫിലും മദീനയിലും മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിക്കായി ബാറ്റർജി കോളജുകൾ എന്നിവയും ആരംഭിക്കും.
രാജ്യത്തെ സർവകലാശാല വിദ്യാഭ്യാസം സർക്കാർ, സ്വകാര്യ മേഖലയിൽ ശ്രദ്ധേയമായ വികസനത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കാൻ കഴിവുള്ള യോഗ്യതയുള്ള ദേശീയ പ്രതിഭകളെ ഒരുക്കുന്നതിന് ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസ അന്തരീക്ഷം പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.