ദമ്മാം: സൗദി എറണാകുളം എക്സ്പാട്രിയേറ്റ്സ് ഫെഡറേഷൻ ദമ്മാം (സീഫ്) നാലാമത് വാർഷികാഘോഷം ‘സീഫ് കാർണിവൽ-2024’ സംഘടിപ്പിച്ചു. സൈഹാത്ത് ഉമ്മു നബി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ആയിരങ്ങൾ പങ്കെടുത്തു. സാമൂഹിക പ്രവർത്തകൻ നാസ് വക്കം പരിപാടി ഉദ്ഘാടനം ചെയ്തു. അൽ ഖോബാർ ലേബർ ഓഫിസ് ഡയറക്ടർ മൻസൂർ അലി മുഹമ്മദ് അലി മുഖ്യാതിഥിയായിരുന്നു.
പിണണി ഗായിക രഞ്ജിനി ജോസ്, യുവ ഗായകൻ റഫീഖ് റഹ്മാൻ, ജൂനിയർ ഗായിക മിയ കുട്ടി, കോമഡി താരങ്ങളായ സുധീർ പറവൂർ, രാജ സാഹിബ് എന്നിവർ അവതരിപ്പിച്ച കലാസന്ധ്യ പ്രേക്ഷകർക്ക് ഹരം പകർന്നു. പ്രസിഡൻറ് വർഗീസ് പെരുമ്പാവൂർ അധ്യക്ഷത വഹിച്ചു. അഷ്റഫ് ആലുവ, സക്കീർ അടിമ, അൻവർ അമ്പാടൻ, അജ്മൽ മുഹമ്മദ് എന്നിവർ സംസാരിച്ചു.
നാസർ കാദർ, ജിബി തമ്പി, ലിൻസൻ ദേവസി, അൻവർ ചെമ്പറക്കി, സാബു ഇബ്രാഹിം, മണിക്കുട്ടൻ, ജഗദീഷ്, കരീം കാച്ചംകുഴി, ലത്തീഫ് പട്ടിമറ്റം, ഷമീർ മൂവാറ്റുപുഴ, മൊയ്തീൻ പനക്കൽ, അബ്ദുൽ സിയാർ, സണ്ണി അങ്കമാലി, ഷറഫ് കാസിം, വിൻടോം, റൂബി അജ്മൽ, മായ ജിബി തമ്പി, ഹന്നത് സിയാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സുനിൽ മുഹമ്മദ് സ്വാഗതവും അഡ്വ. നിജാസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.