ജുബൈൽ, യാംബു റോയൽ കമീഷനിൽ 1.3 ലക്ഷം കോടി റിയാൽ നിക്ഷേപം

യാംബു: ജുബൈൽ ആൻഡ് യാംബു റോയൽ കമീഷൻ അതോറിറ്റി ഈ വർഷം ആദ്യ ആറു മാസത്തിനിടെ നിക്ഷേപത്തിന്റെ കാര്യത്തിൽ വൻ കുതിപ്പിൽ. 1.3 ലക്ഷം കോടി റിയാൽ നിക്ഷേപമൂല്യം കണക്കാക്കിയതായി ചെയർമാൻ ഖാലിദ് അൽ സാലിം അറിയിച്ചു. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ നിക്ഷേപത്തിന്റെ ആകെ മൂല്യത്തിന്‍റെ 65 ശതമാനം വരും ഇത്.

ഈ വർഷം കയറ്റുമതി സാധനങ്ങളുടെ അളവ് ഗണ്യമായി ഉയർത്താൻ കഴിഞ്ഞു. വ്യവസായിക അടിത്തറ ശക്തിപ്പെടുത്തുന്നതിനും നഗരങ്ങളിലെ വ്യവസായിക ഉൽപാദന വളർച്ചനിരക്ക് ഉയർത്തുന്നതിനും സഹായിക്കുന്ന നിരവധി സാമ്പത്തിക പദ്ധതികൾ ആരംഭിക്കാൻ കഴിഞ്ഞത് നിക്ഷേപത്തിലെ വമ്പിച്ച പുരോഗതിക്ക് ആക്കം കൂടാൻ വഴിവെച്ചതായി അതോറിറ്റി അഭിപ്രായപ്പെട്ടു.

2030 ആകുമ്പോഴേക്കും സ്വകാര്യ മേഖലയിലെ നിക്ഷേപം ഇരട്ടിയാക്കാനാണ് റോയൽ കമീഷൻ അതോറിറ്റി ലക്ഷ്യമിടുന്നത്. 10 കോടി റിയാലിലധികം മൂല്യമുള്ള പുതിയ നിക്ഷേപത്തെക്കുറിച്ച് കമീഷൻ അതോറിറ്റി പഠനം നടത്തുകയാണെന്നും അടുത്ത രണ്ടു വർഷത്തിനകം ഇത് യാഥാർഥ്യമാകുമെന്നും അധികൃതർ സൂചിപ്പിച്ചു.

Tags:    
News Summary - 1.3 lakh crore Riyal investment in Jubail and Yambu Royal Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.