ഇന്ന് നാട്ടില്‍ പോകാനിരുന്ന  മലയാളി ത്വാഇഫില്‍ നിര്യാതനായി

ത്വാഇഫ്: വെള്ളിയാഴ്ച നാട്ടില്‍ പോകാനിരുന്ന മലയാളി ത്വാഇഫില്‍ നിര്യാതനായി. തിരുവനന്തപുരം വര്‍ക്കല നടയറ അയിരൂര്‍ സ്വദേശി മുഹമ്മദ് അശ്റഫ് (59) ആണ് മരിച്ചത്. സനാഇയ്യയിലുള്ള താമസസ്ഥലത്ത് ഇന്നലെ രാവിലെ മരിച്ച നിലയില്‍ കണ്ടത്തെുകയായിരുന്നു. റൂമില്‍ തനിച്ചായിരുന്നു താമസം. രാവിലെ സുഹൃത്തുക്കള്‍ മൊബൈലില്‍ വിളിച്ചിട്ടും മറുപടി ലഭിക്കാത്തതിനാല്‍ സ്പോണ്‍സറെ വിവരമറിയിച്ചു. പൊലീസത്തെി വാതില്‍ തുറന്ന് നോക്കുമ്പോള്‍ മരിച്ച നിലയില്‍ കാണുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. മൃതദേഹം ത്വാഇഫ് കിങ് ഫൈസല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഏതാനും ആഴ്ചകള്‍ മുമ്പ് പൊള്ളലേറ്റതിനെ തുടര്‍ന്ന് പതിനേഴ് ദിവസത്തോളം ത്വാഇഫ് കിങ് ഫൈസല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. ഒരാഴ്ച മുമ്പാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയത്. മൂന്ന് ദിവസം മുമ്പ് നാട്ടില്‍ പോകുന്നതിന് വേണ്ടി വിമാനത്താവളത്തില്‍ പോയെങ്കിലും പൊള്ളലേറ്റ കൈക്ക് കെട്ടുള്ളതിനാല്‍ അധികൃതര്‍ മടക്കി അയച്ചു. യാത്ര രേഖകള്‍ പൂര്‍ത്തിയാക്കി ഇന്ന് നാട്ടില്‍ പോകാനുള്ള ഒരുക്കത്തിലായിരുന്നു. ത്വാഇഫില്‍ ഇരുപത് വര്‍ഷത്തോളം ജോലി നോക്കിയിരുന്നു. ജോലി മതിയാക്കി കുറച്ച് നാള്‍ നാട്ടില്‍ കഴിഞ്ഞ ശേഷമാണ് വീണ്ടുമത്തെിയത്. ഏഴ് വര്‍ഷമായി ഹൗസ് ഡ്രൈവറായിരുന്നു. യി ജോലി നോക്കി വരികയായിരുന്നു. മൃതദേഹം ത്വാഇഫില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.