അബ്​ദുൽ ഖാദർ 

മലയാളി ഹജ്ജ്​ തീർഥാടകൻ മക്കയിൽ നിര്യാതനായി

മക്ക: കേരള ഹജ്ജ് കമ്മിറ്റിക്ക്​ കീഴിൽ ഹജ്ജ്​ കർമത്തിനെത്തിയ മലയാളി തീർഥാടകൻ നിര്യാതനായി. ഹജ്ജ്​ നിർവഹിച്ച ശേഷം​ രോഗബാധിതനായി മക്കയിലെ നൂർ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന എറണാകുളം ആലുവ പാനായിക്കുളം സ്വദേശി മടത്തുംപടി പേരേ തെറ്റയിൽ അബ്​ദുൽ ഖാദർ (79) ആണ്​ മരിച്ചത്​.

ഭാര്യയോടും മക്കളോടുമൊപ്പം ഹജ്ജിനെത്തിയതായിരുന്നു ഇദ്ദേഹം. ഭാര്യയും മക്കളും അടങ്ങുന്ന സംഘം മദീന സന്ദർശനം കഴിഞ്ഞ് ബുധനാഴ്​ച (ഇന്ന്​) നാട്ടിലെത്തിയിരുന്നു. ഭാര്യ: ആയിഷ, മക്കൾ: മുഹമ്മദ്‌, അഡ്വ. ഇബ്രാഹിം, ഫാത്തിമ, ഖദീജ ബീവി, ഡോ. സഫിയത്ത്.

Tags:    
News Summary - A Malayali Hajj pilgrim passed away in Mecca

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.