പെരിന്തൽമണ്ണ സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്: മലയാളി റിയാദിൽ നിര്യാതനായി. മലപ്പുറം പെരിന്തൽമണ്ണ അമ്മിനിക്കാട് താഴെക്കോട് സ്വദേശി തറയിട്ട് പിലാക്കൽ അഷ്‌റഫ്‌ (55) ആണ് ബുധനാഴ്​ച രാവിലെ കിങ്​ ഖാലിദ്​ ആശുപത്രിയിൽ​ മരിച്ചത്​. ദീർഘകാലമായി പ്രവാസിയായ അദ്ദേഹം റിയാദിലെ ഉമ്മുൽ ഹമ്മാമിലുള്ള സൂപ്പർ മാർക്കറ്റിൽ ജീവനക്കാരനായിരുന്നു.

പിതാവ്: മുഹമ്മദ്‌ ഇല്ല്യാസ് ബാബുട്ടി ഹാജി (പരേതൻ), മാതാവ്: ഖദീജ (പരേത), ഭാര്യ: റുക്‌സാന, മക്കൾ: ജിഷ്ണ, നിഷ്മ. മൃതദേഹം കിങ്​ ഖാലിദ്​ ആശുപത്രി മോർച്ചറിയിലാണ്​. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്​ നേതാക്കളായ റഫീക്ക് പുല്ലൂർ, റഫീഖ് ചെറുമുക്ക്, റിയാസ് തിരൂർക്കാട്, ഇസ്മാഈൽ പടിക്കൽ, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്.

Tags:    
News Summary - Perinthalmanna Native passed away in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.