നാട്ടിൽ നിന്നും അവധി കഴിഞ്ഞെത്തിയ മലയാളി സാമൂഹിക പ്രവർത്തകൻ ദമ്മാമിൽ നിര്യാതനായി

അൽഖോബാർ: നവോദയ അൽഖോബാർ ഏരിയ എക്സിക്യൂട്ടിവ് അംഗവും തലാൽ യൂണിറ്റ് സെക്രട്ടറിയും സാമൂഹിക പ്രവർത്തകനുമായ തിരുവനന്തപുരം കാര്യവട്ടം സ്വദേശി സാജിം അബൂബക്കർ കുഞ്ഞു (51) നിര്യാതനായി. 25 വർഷമായി ഖോബാറിൽ പ്രവാസിയായിരുന്നു. ഖബോറിലെ സറാക്കോ കമ്പനിയിൽ ആര്കിടെക്ട് ആയി ജോലിചെയ്തുവരികയിരുന്നു. കഴിഞ്ഞ ദിവസമാണ് ഹ്രസ്വ അവധിക്ക് ശേഷം നാട്ടിൽ നിന്നും തിരിച്ചെത്തിയത്.

രോഗബാധിതനായതിനെ തുടർന്ന് അൽമാന ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി സാമൂഹിക പ്രവർത്തകൻ നാസ് വക്കം അറിയിച്ചു. തിരുവനന്തപുരം വെമ്പായം സ്വദേശി അബൂബക്കർ -ഉമ്മുക്കുൽസു ദമ്പതികളുടെ മകനാണ്. ഭാര്യ. ഷക്കീല. മകൾ ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി സൈന.

Tags:    
News Summary - A Malayali social activist, who was on leave from home, passed away in Dammam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.