യാംബു: അവധിക്ക് നാട്ടിലായിരിക്കെ കഴിഞ്ഞമാസം കെട്ടിടത്തിൽനിന്ന് വീണുമരിച്ച കോഴിക്കോട് രാമനാട്ടുകര പുതുക്കോട് സ്വദേശി സാഹിറിന്റെ കുടുംബത്തിനു വേണ്ടി ജിദ്ദ നവോദയ യാംബു ഏരിയാഘടകം സമാഹരിച്ച ‘കുടുംബ സുരക്ഷാ ഫണ്ട്’ കുടുംബത്തിന് കൈമാറി. ജിദ്ദ നവോദയ യാംബു ഏരിയാകമ്മിറ്റിയിലെ ടൗൺ യൂനിറ്റംഗമായിരുന്നു സാഹിർ. മരിക്കുന്ന നവോദയ അംഗങ്ങളുടെ കുടുംബത്തിന് നൽകി വരുന്ന കുടുംബ സുരക്ഷാഫണ്ടായ രണ്ട് ലക്ഷം രൂപയും യൂനിറ്റ് കമ്മിറ്റികൾ പൊതുസമൂഹത്തിൽനിന്ന് സമാഹരിച്ച 3,85,000 രൂപയും ചേർത്ത് മൊത്തം 5,85,000 രൂപ കോഴിക്കോട്, രാമനാട്ടുകര പുതുക്കോടുള്ള സാഹിറിന്റെ ശബ്ന മൻസിലിൽ വെച്ച് ജിദ്ദ നവോദയ കേന്ദ്ര കമ്മിറ്റിയംഗം ഷൗഫർ വണ്ടൂർ, സാഹിറിന്റെ പിതാവ് മൊയ്തീൻ കോയക്ക് കൈമാറി.
സി.പി.എം കൊണ്ടോട്ടി ഏരിയാ കമ്മിറ്റി അംഗവും ചെറുകാവ് എൽ.സി സെക്രട്ടറിയുമായ സുനിൽ മാസ്റ്റർ, സി.പി.എം വാഴയൂർ പഞ്ചായത്ത് അംഗം എം.വാസുദേവൻ, പ്രവാസി സംഘം തുടങ്ങിയ മറ്റു വർഗ ബഹുജന സംഘടനാ പ്രതിനിധികളായ പി.സി.നിഷാദ്, പി.പി. ശ്രീനിവാസൻ, ശിഹാബ് കോട്ട, സൗദിയിൽനിന്നും അവധിക്ക് നാട്ടിലെത്തിയ ജിദ്ദ നവോദയ യാംബു ഏരിയ ജീവകാരുണ്യ ജോയൻറ് കൺവീനർ അബ്ദുൽ നാസർ കടലായി, ഏരിയ വൈസ് പ്രസിഡന്റ് ഷാഹുൽ ഹമീദ് തിരുനാവായ, ഏരിയ കമ്മിറ്റിയംഗങ്ങളായ നിസാമുദ്ദീൻ കല്ലറ, ഷമീർ മൂച്ചിക്കൽ എന്നിവരും സഹീറിന്റെ ബന്ധുമിത്രാദികളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു. സമാഹരണ പ്രവർത്തനത്തിൽ പങ്കുചേർന്ന എല്ലാവർക്കും നവോദയ യാംബു ഏരിയാ സെക്രട്ടറി സിബിൾ പാവറട്ടി നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.