ജിദ്ദ: റോയൽ സൗദി നേവൽ ഫോഴ്സിലെ കിങ് ഫഹദ് നേവൽ അക്കാദമിയിൽ നിന്നുള്ള 76 ട്രെയിനികൾ കൊച്ചിയിലെ സതേൺ നേവൽ കമാൻഡിലെ ഇന്ത്യൻ നേവിയുടെ പരിശീലന സേനാവിഭാഗത്തിൽ ചേർന്ന് പരിശീലനം നേടുന്നു. ഇന്ത്യൻ നാവികസേനയിൽ പരിശീലനം നേടുന്ന രണ്ടാമത്തെ സൗദി നേവൽ ബാച്ചാണ് ഈ സംഘം. സൗദി നേവൽ ഫോഴ്സ് ട്രെയിനികൾ ജൂൺ 24-നാണ് പരിശീലനത്തിനായി ചേർന്നത്. നാലാഴ്ച നീണ്ടുനിൽക്കുന്നതാണ് പരിശീലനം. കഴിഞ്ഞ മേയ്-ജൂൺ മാസങ്ങളിലായിരുന്നു ആദ്യ പരിശീലനം. കൊച്ചിയിലിത് രണ്ടാം തവണയാണ് സൗദി നാവികസേനാ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നത്. കഴിഞ്ഞ വർഷം സമാനമായ പരിശീലനത്തിനായി 55 സൗദി കേഡറ്റുകളുണ്ടായിരുന്നുവെന്നും സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ പറഞ്ഞു. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള പ്രതിരോധ സഹകരണം വളരുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഇത് പരസ്പര വിശ്വാസവും ഇരുരാജ്യങ്ങൾ തമ്മിലുള്ള സഹകരണവും നമ്മുടെ വളരുന്ന ഉഭയകക്ഷി ബന്ധത്തിന്റെ ആഴവും സൂചിപ്പിക്കുന്നു -ഇന്ത്യൻ അംബാസഡർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.