റിയാദിലെ പ്രവാസി ആലപ്പുഴ സ്വദേശി നാട്ടിൽ നിര്യാതനായി

റിയാദ്: സൗദിയിൽ പ്രവാസിയായ ആലപ്പുഴ ആര്യാട് ആസ്യ മൻസിലിൽ (പള്ളിവെളി) സലാഹുദ്ദീൻ (53) ചികിത്സയിലിരിക്കെ നാട്ടിൽ നിര്യാതനായി. സൗദിയിലെ പ്രശസ്ത ഫാസ്റ്റ് ഫുഡ് കമ്പനിയായ ഹെർഫി ഫുഡ് സർവീസ് കമ്പനിയിൽ ട്രക്ക് ഡ്രൈവർ ആയിരുന്നു.

18 വർഷത്തോളമായി ഈ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്ന സലാഹുദ്ധീൻ മാസങ്ങൾക്ക് മുമ്പാണ് നീണ്ട അവധിയിൽ നാട്ടിലേക്ക് പോയത്. പരേതരായ ഹമീദ് കുഞ്ഞു, ഖദീജുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷാഹിദ, മകൾ: ആസ്യ ഹൈബ.

മൃതദേഹം തെക്കനാര്യാട് ജുമാമസ്ജിദ് മഖ്ബറയിൽ ഖബറടക്കി. സലാഹുദ്ദീന്‍റെ അപ്രതീക്ഷിത വിയോഗത്തില്‍ റിയാദ് ഈസ്റ്റ് വെനീസ് അസോസിയേഷൻ പ്രസിഡന്‍റ് ആന്‍റണി വിക്ടർ, ജനറൽ സെക്രട്ടറി മുഹമ്മദ് മൂസ എന്നിവർ അനുശോചിച്ചു.

Tags:    
News Summary - A native of Alappuzha, a resident of Riyadh, passed away in the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.