krishnan 8978687

ചികിത്സയിൽ കഴിയുന്നതിനിടെ ഹൃദയാഘാതം; മലപ്പുറം സ്വദേശി റിയാദിൽ മരിച്ചു

റിയാദ്: അസുഖ ബാധിതനായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഹൃദയാഘാതമുണ്ടായി മലയാളി മരിച്ചു. മലപ്പുറം കോട്ടക്കൽ ഒതുക്കുങ്ങൽ കുളത്തുർപറമ്പ് മാവുളി വീട്ടിൽ കൃഷ്ണൻ (50) ആണ് റിയാദ് ശുമൈസി കിങ് ഫഹദ് മെഡിക്കൽ സിറ്റിയിൽ മരിച്ചത്.

ലിമോസിൻ കമ്പനിയിൽ മെക്കാനിക്കൽ ജീവനക്കാരനായിരുന്നു. പരേതരായ ചന്തു -മാണി ദമ്പതികളുടെ മകനാണ്. ഭാര്യ: വിനീത. മക്കൾ: അഖിൽ കൃഷ്ണ,അതുൽ കൃഷ്ണ, അബിൻ കൃഷ്ണ, അമേയ കൃഷ്ണ.

റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി വെൽഫെയർ വിങ്ങ് ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, വൈസ് ചെയർമാൻ ഉമ്മർ അമാനത്ത്, ജാഫർ വീമ്പൂർ, നസീർ കണ്ണീരി, ഹാഷിം തോട്ടത്തിൽ എന്നിവരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. കൃഷ്ണന്റെ ആകസ്മിക വേർപാടിൽ റിയാദ് ടാക്കീസ് അനുശോചിച്ചു. 

Tags:    
News Summary - Malappuram native dies in Riyadh after suffering heart attack while undergoing treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.