റിയാദ്: അബൂദബി ആസ്ഥാനമായ ട്വൻറി 14 ഹോൾഡിങ്സ് മാനേജിങ് ഡയറക്ടറായ അദീബ് അഹമ്മദിനെ വേൾഡ് ടൂറിസം ഫോറം ലുസേൻ േഗ്ലാബൽ ഉപദേശക സമിതിയിലേക്ക് തിരഞ്ഞെടുത്തു. ടൂറിസം മേഖലയിലെ വിദഗ്ധർ, സി.ഇ.ഒമാർ, നിക്ഷേപകർ, സ്റ്റാർട്ടപ്പുകൾ എന്നിവരുടെ കൂട്ടായ്മയാണ് വേൾഡ് ടൂറിസം ഫോറം. നവീന ആശയങ്ങളിലൂടെ വിനോദസഞ്ചാര മേഖലയിൽ കൂടുതൽ കുതിപ്പുണ്ടാക്കുകയാണ് 2008ൽ സ്ഥാപിതമായ ഫോറത്തിെൻറ ലക്ഷ്യം.
ലണ്ടനിലെ ഗ്രേറ്റ് സ്കോട്ലൻഡ് യാർഡ്, എഡിൻബർഗിലെ വാൾഡോർഫ് അസ്റ്റോറിയ, ദുബൈയിെല പുൾമാൻ ഡൗൺടൗൺ, കൊച്ചിയിലെ പോർട്ട് മുസിരിസ് എന്നിവയുടെ ഉടമയാണ് അദീബ് അഹമ്മദ്. യാത്ര, വിനോദസഞ്ചാര മേഖലയിലെ ഭാവി വെല്ലുവിളികൾ നേരിടുന്നതിനുള്ള മാർഗങ്ങൾ ആലോചിക്കുന്ന വിദഗ്ധ സംഘത്തിലാണ് ഇദ്ദേഹവും പങ്കാളിയാകുന്നത്.
നവംബർ 15, 16 തീയതികളിൽ ആൻഡെർമാറ്റിൽ വേൾഡ് ടൂറിസം ഫോറം സംഘടിപ്പിക്കുന്ന ഇന്നവേഷൻ ഫെസിറ്റിവലിൽ അദീബ് അഹമ്മദ് പെങ്കടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.