ജിദ്ദ: ഇന്ത്യയെ ഒരു ഹിന്ദുത്വ രാജ്യമായി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പൗരത്വ നിയമ ഭേദഗതി ബില്‍ നരേന്ദ്ര മോദി സർക്കാർ കൊണ്ടുവരുന്നതെന്നും ഇതിനെതിരെ രാജ്യത്തെമ്പാടും ഉയര്‍ന്നുവരുന്ന പോരാട്ടങ്ങളില്‍ പ്രവാസി കുടുംബങ്ങളെ അണിനിരത്തി നേരിടണമെന്നും ജിദ്ദ നവോദയ കേന്ദ്ര കമ്മറ്റി പ്രവാസികളോട് അഭ്യര്‍ഥിച്ചു.
ഇന്ത്യാ മഹാരാജ്യത്തിൽ ഒരു മതവിഭാഗത്തിന് മാത്രം പൗരത്വം നിഷേധിക്കപ്പെടുന്ന ഈ ബില്ലിനെതിരെ പ്രവാസി സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ചുകൊണ്ട് നവോദയ പ്രസിഡന്റ് കിസ്മത് മമ്പാട് പറഞ്ഞു. ഭരണഘടനാ തത്ത്വങ്ങളെ കാറ്റില്‍ പറത്താനുള്ള ഇന്ത്യന്‍ ഫാഷിസ്റ്റ് സർക്കാറിന്റെ ഇത്തരം കുത്സിത പ്രവര്‍ത്തനങ്ങളെ ശക്തമായി എതിര്‍ക്കേണ്ടതുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു. നവോദയ മുഖ്യ രക്ഷാധികാരി ഷിബു തിരുവനന്തപുരം, ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര, കേന്ദ്ര ട്രഷറര്‍ സി.എം അബ്ദുറഹ്മാന് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.