റിയാദ്: ലൈസൻസില്ലാത്ത ഒരു കായികപരിപാടി സംപ്രേഷണം ചെയ്യുന്നത് നിർത്തലാക്കിയതായി ജനറൽ അതോറിറ്റി ഫോർ മീഡിയ റെഗുലേഷൻ വ്യക്തമാക്കി. സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിലൊന്നിൽ ലൈസൻസില്ലാത്ത കായിക പരിപാടി ക്രമരഹിതമായി സംപ്രേഷണം ചെയ്യുന്നത് കണ്ടതിനെ തുടർന്നാണിത്. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ പരിപാടിയുടെ ചുമതലയുള്ളവരെ വിളിച്ചുവരുത്തിയതായും അതോറിറ്റി പറഞ്ഞു. സുസ്ഥിരതയും മികവും ഉറപ്പാക്കുന്ന തരത്തിൽ രാജ്യത്തെ മാധ്യമ മേഖല വികസിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമാണ് ജനറൽ അതോറിറ്റി ഫോർ മീഡിയ റെഗുലേഷൻ പ്രവർത്തിക്കുന്നത്. പ്രസക്തമായ പ്രാദേശിക, അന്തർദേശീയ സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ച് ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും മാധ്യമ ഉള്ളടക്കത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും അത് പ്രവർത്തിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.