റിയാദ്: കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി സ്പോര്‍ട്സ് വിങ് സംഘടിപ്പിച്ച ഒന്നാമത് മണ്ഡലം തല ഫുട്ബാൾ ടൂര്‍ണമെന്റിന് ആവേശകരമായ പര്യവസാനം. അത്യന്തം വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ഫാല്‍ക്കണ്‍ ബാലുശ്ശേരിയെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഗ്രീന്‍ ലയണ്‍സ് എഫ്.സി കൊടുവള്ളി ചാമ്പ്യന്മാരായി.
പ്രതിഭകളുടെ മിന്നലാട്ടങ്ങള്‍ കണ്ട ഇരു സെമിഫൈനലുകളിലും ബേപ്പൂര്‍ സോക്കറും കാലിക്കറ്റ് സിറ്റി സ്ട്രൈക്കേഴ്സും ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് പരാജയം സമ്മതിച്ചത്. ഡിസംബര്‍ 12 മുതല്‍ ആരംഭിച്ച ടൂര്‍ണമെന്റിന്റെ ആദ്യം മുതല്‍ അവസാനം വരെ നിറഞ്ഞുനിന്ന ഫുട്ബാൾ പ്രേമികളുടെ സാന്നിധ്യം കൊണ്ട് ടൂര്‍ണമെന്റ് ശ്രദ്ധേയമായി.
ഫുട്ബാൾ മേളയിലെ പ്ലയര്‍ ഓഫ് ദ ടൂര്‍ണമെൻറും ടോപ് സകോററുമായ ഗ്രീന്‍ ലയണ്‍സ് എഫ്.സി കൊടുവള്ളിയുടെ താഷിന് മൂത്താട്ട് ഗോള്‍ഡന്‍ ബാളിനും ഗോള്‍ഡന്‍ ബൂട്ടിനും അര്‍ഹനായി. മികച്ച ഗോള്‍ കീപ്പറായി ഫാല്‍ക്കണ്‍ ബാലുശ്ശേരിയുടെ ഷഫ്നാസിനെയും യങ് എമര്‍ജിങ് കളിക്കാരനായി സിറ്റി സ്ട്രൈക്കേഴ്സിെൻറ ഉമറിനെയും തെരഞ്ഞെടുത്തു. ടൂർണമെൻറിെൻറ ഭാഗമായി 2034 ലോകകപ്പിന് വേദിയാവുന്ന സൗദി അറേബ്യയുടെ സന്തോഷത്തിൽ ജില്ല കമ്മിറ്റിയും കേക്ക് മുറിച്ച് പങ്ക് ചേർന്നു. ലക്കി കൂപ്പൺ നറുക്കെടുപ്പിൽ സോന കമ്പ്യൂട്ടർ സ്പോൺസർ ചെയ്ത ഗോൾഡ് കോയിൻ അജ്മലിനും നാട്ടിലേക്കുള്ള വൺ വേ ടിക്കറ്റ് ടി.എം. അശ്റഫിനും മൂന്നാം സ്ഥാനമായ സാൻഫോർഡ് സ്പോൺസർ ചെയ്ത ഗ്യാസ് സ്റ്റൗവ് ബി.പി.എൽ. സിറാജിനും ലഭിച്ചു.
വിന്നേഴ്സിനും റണ്ണേഴ്സിനുമുള്ള ട്രോഫികള്‍ കോഴിക്കോട് ജില്ല മുസ്ലിം യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി ടി. മൊയ്തീന്‍കോയ, റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ, ജനറല്‍ സെക്രട്ടറി ശുഹൈബ് പനങ്ങാങ്ങര എന്നിവര്‍ ചേര്‍ന്ന് നല്കി. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ അബ്ദുറഹ്മാന് ഫറോക്ക്, നജീബ് നെല്ലാംങ്കണ്ടി, ശമീര്‍ പറമ്പത്ത്, പി.സി. അലി, ജലീല്‍ തിരൂര്‍, അഷ്റഫ് കല്പകഞ്ചേരി, അസീസ് വെങ്കിട്ട, ശാഹിദ് മാസ്റ്റര്‍, ശബീര്‍ പാലക്കാട്, ഹാരിസ് തലാപ്പില്‍, മുഹമ്മദ് തിരുവമ്പാടി, അന്‍വര്‍ വാരം, മുജീബ് മൂത്താട്ട് എന്നിവര്‍ വിവിധ മത്സരങ്ങളിലെ മാന്‍ ഓഫ് ദ മാച്ച്, റണ്ണേഴ്സ് ട്രോഫി, വ്യക്തിഗത ട്രോഫി എന്നിവ സമ്മാനിച്ചു. ജില്ല കെ.എം.സി.സി ഭാരവാഹികളും സ്പോര്‍ട്സ് വിങ് അംഗങ്ങളും ഫുട്ബാൾ മേളയുടെ സംഘാടനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.