ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിന് കീഴിലുള്ള 'അൽ ഫിത്റ' വിദ്യാർഥികളെ ആദരിച്ചപ്പോൾ
ജിദ്ദ: ഇന്ത്യൻ ഇസ്ലാഹി സെന്ററിന് കീഴിൽ നടന്നുവരുന്ന ‘അൽ ഫിത്റ’ പാഠ്യപദ്ധതിയുടെ ഭാഗമായി ‘ഖത്തമുൽ ഖുർആൻ’ പൂർത്തിയാക്കിയ വിദ്യാർഥികളെയും പിന്തുണ നൽകിയ മാതാക്കളെയും സമ്മാനങ്ങൾ നൽകി ആദരിച്ചു.
ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ നടന്ന ചടങ്ങിൽ അമ്മാർ മുഹമ്മദ് ഹാരിഫ്, അമൽ ഷിഹാബ്, റയ്യാ റസാൻ, ആയിഷ ആദിൽ, ഐദിൻബഷീർ, ഷസാൻ ഷാനവാസ്, ഫാത്തിമ ഫരീദ് അഷ്റഫ്, യു.വി ഫൈഹ, ജുആൻ ഫാത്തിമ, ഐറ ഖദീജ, അമാൻ മഹമൂദ്, വി.പി വജീഹ് എന്നീ വിദ്യാർഥികളും അവരുടെ മാതാക്കളായ മുനീസ മുഹമ്മദ്, കെ.എം സക്കിയ്യ, ഹസ്ന ജലാൽ, ഷഹാന കറുത്തേടത്ത്, മുബീന ഫർസാന, ഷിൽന, തസ്ലീം ജമീല, ടി. ഫാത്തിമ , മെഷ് വ, വഹീദ, ഷെബിന, റെഷ ബാസിമ എന്നീ മാതാക്കളും സമ്മാനാർഹരായി.
മൂന്ന് മുതൽ നാല് വയസ്സ് വരെയുള്ള കുട്ടികൾക്കാണ് അൽഫിത്റയിൽ പ്രവേശനം നൽകുന്നത്. മൂന്ന് വർഷത്തെ പഠനത്തിനിടയിൽ ഖുർആൻ മുഴുവനും തജ്വീദ് നിയമങ്ങളും കൃത്യമായ ഉച്ചാരണങ്ങളോടും കൂടി പാരായണം ചെയ്യാൻ പഠിക്കുന്നതോടൊപ്പം തന്നെ അവസാനത്തെ രണ്ട് ജുസ്ഉകൾ മനപാഠമാക്കുകയും നിത്യജീവിതത്തിലെ പ്രാർത്ഥനകൾ, നമസ്കാരം, ശുദ്ധീകരണം, പ്രവാചകന്മാരുടെ ചരിത്രം, ഹദീസുകൾ തുടങ്ങിയവും പഠിപ്പിക്കുന്നതായി സ്ഥാപന മേധാവികൾ അറിയിച്ചു. കൂടാതെ ഓക്സ്ഫോർഡ് യൂനിവേഴ്സിറ്റി സിലബസിനെ ആധാരമാക്കിയുള്ള കിന്റർ ഗാർട്ടൻ വിഭാഗത്തിൽ ഇംഗ്ലീഷ്, മാത്സ്, ഇ.വി.എസ് തുടങ്ങിയ വിഷയങ്ങളും മലയാളം, അറബിക്, ഹിന്ദി ഭാഷകളും കുട്ടികൾക്ക് പഠിക്കാനാകും.
കളിച്ചു രസിച്ചു പഠിക്കാനുള്ള സാഹചര്യങ്ങൾ, മൾട്ടിമീഡിയ ക്ലാസുകൾ, മാതാപിതാക്കൾക്ക് ഓറിയന്റേഷൻ ക്ലാസുകൾ എന്നിവയും ഇവിടെ ലഭിക്കുന്നുണ്ട്. അടുത്ത വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾക്ക് 0556278966 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും സ്ഥാപന മേധാവികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.