മലർവാടി അൽകോബാർ സംഘടിപ്പിച്ച സർഗോത്സവം 2022ൽ പങ്കെടുത്ത കുട്ടികൾ
അൽകോബാർ: മലർവാടി അൽകോബാർ ഘടകം സംഘടിപ്പിച്ച സർഗോത്സവം 2022 കൊച്ചു കൂട്ടുകാരുടെ വർണശബളമായ കലാപരിപാടികൾക്ക് വേദിയായി. കഴിവുകൾ തിരിച്ചറിഞ്ഞു കൊണ്ട് തോൽവികളിൽ പതറാതെ മുന്നേറാൻ കുട്ടികളെ പ്രേരിപ്പിക്കണമെന്നും ഇത്തരം പരിപാടികൾ അതിനുള്ള അവസരങ്ങൾ ആണെന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് തനിമ എക്സിക്യൂട്ടിവ് അംഗം സാജിദ് പാറക്കൽ പറഞ്ഞു.
അഹമ്മദ് മാസിൻ പ്രാർത്ഥന ഗാനം ആലപിച്ചു. മലർവാടി കോഓഡിനേറ്റർ നിസാർ സ്വാഗതം പറഞ്ഞു. അറുപത്തഞ്ചോളം കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.കുരുന്നുകളുടെ വെൽക്കം ഡാൻസോടു കൂടി ആരംഭിച്ച കലാ പരിപാടിയിൽ ആക്ഷൻ സോങ്, സിംഗിൾ ഡാൻസ് ലളിത ഗാനം, ഗ്രൂപ് ഡാൻസ്, സോളോ സോങ്, അറബിക് ഡാൻസ്, മാപ്പിളപ്പാട്ട്, മോണോ ആക്ട്, സംഗീത ശിൽപം, ഒപ്പന തുടങ്ങി നിരവധി വ്യത്യസ്ത കലാരൂപങ്ങൾ അവതരിപ്പിച്ച കുട്ടികൾ സദസ്സിനെ വിസ്മയം കൊള്ളിച്ചു.
ദി ലോസ്റ്റ് സ്പിരിറ്റ്, ദി ഫിനിക്സ് അറൈസൺ എന്ന ബുക്കിന്റെ രചയിതാവും ഏഴാം ക്ലാസ് വിദ്യാർഥിനിയുമായ റിദ മറിയം ഷറഫുദ്ദീൻ, ദി ഫിഫ്റ്റീൻ ഡേയ്സ് റ്റു കൗണ്ട് എന്ന ബുക്കിന്റെ രചയിതാവും ഏഴാം ക്ലാസ് വിദ്യാർഥിനിയുമായ ഖദീജ നാഫില എന്നിവർക്ക് തനിമ കോബാർ മേഖല സെക്രട്ടറി ഫൈസൽ കൈപ്പമംഗലം, മലർവാടി ഈസ്റ്റേൺ പ്രൊവിൻസ് കോഓഡിനേറ്റർ എസ്.ടി. ഹിഷാം എന്നിവർ ഉപഹാരം നൽകി. 2021ൽ നടത്തിയ പ്രതിമാസ ക്വിസ് വിജയികൾക്കും കലാ പരിപാടികളിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.
മലർവാടി റിസോഴ്സ് പേഴ്സൻ ഷബീർ കേച്ചേരി നന്ദി പറഞ്ഞു. നൗഫർ മമ്പാട് അവതാരകനായ പരിപാടിക്ക് റാസിഖ്, അൽ മുഹമ്മദ്, നിസാർ, നവാസ്, മുർഷിദ്, യൂസുഫ്, ത്വയ്യിബ്, കുഞ്ഞിമുഹമ്മദ്, ഷറഫാത്, ആദില, ലുബ്ന, ഹാഷ്മിന, താഹിറ, സബിത, റഹ്സ, നജ് ല, നാഹിദ, ഷാനിബ, നഷ്വ, നാദിറ, ആഷിമ, തൻസീല തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.