ജിദ്ദ: ജിദ്ദ തിരുവിതാംകൂർ അസോസിയേഷൻ (ജെ.ടി.എ) രക്തദാന ക്യാമ്പ് നടത്തി. ജെ.ടി.എ രൂപവത്കരിച്ചു ഒരു വർഷം പൂർത്തിയാകുന്ന മാർച്ചിൽ അന്നം തരുന്ന രാജ്യത്തോടുള്ള കടപ്പാടിന്റെ ഭാഗമായി ജീവരക്തം നൽകാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ഭാവിയിൽ ഏതെങ്കിലും രോഗികൾക്ക് അടിയന്തരമായി രക്തം ആവശ്യമായി വന്നാൽ പൂർണ സഹകരണം ബ്ലഡ് ബാങ്ക് ഉദ്യോഗസ്ഥർ വാഗ്ദാനം ചെയ്തു. ജിദ്ദ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ ബ്ലഡ് ബാങ്കുമായി സഹകരിച്ച് നടന്ന ക്യാമ്പിന് പ്രസിഡന്റ് അലി തേക്കുതോട്, ജനറൽ സെക്രട്ടറി റഷീദ് ഓയൂർ, ട്രഷറർ മാജാസാഹിബ് എന്നിവർ നേതൃത്വം നൽകി.
ഷിഹാബ് താമരക്കുളം, മസൂദ് ബാലരാമപുരം, നവാസ് ബീമാപള്ളി, അനിൽ വേലായുധൻ, ശ്രീദേവി അനിൽ, റോബിൻ, സുധീർ വർക്കല, വിജേഷ് ചന്ദ്രു, രഞ്ജിത് നാരായൺ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.